ന്യൂസ് ഡെസ്ക് : മറ്റുള്ളവരെ അപേക്ഷിച്ച് കൗമാരപ്രായക്കാരിലാണ് കൂടുതലായി മുഖക്കുരു വരുന്നത്. ഹോര്‍മോണ്‍ വ്യതിയാനം, മേക്കപ്പ് വസ്തുക്കളുടെ അമിതോപയോഗം മാനസിക സമ്മര്‍ദം തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ടാണ് മുഖക്കുരുവും പാടുകളും ഉണ്ടാകുന്നത്.മുഖക്കുരുവും പാടുകളും നിങ്ങളുടെ സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും ബാധിക്കും. വിഷാദ രോഗം വരെ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ആത്മവിശ്വാസവും നഷ്ടമാകും. മുഖക്കുരു ഉള്ള ചിലര്‍ക്ക് മറ്റ് ആളുകളെ ഫേസ് ചെയ്യാൻ പോലും മടിയായിരിക്കും.
മുഖക്കുരുവിനെ അകറ്റാനും ചര്‍മം നന്നായി സൂക്ഷിക്കാനും നമ്മള് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നതാണ് ഏറ്റവും വേണ്ട കാര്യം. ഇടയ്ക്കിടെ മുഖം കഴുകുക. ഉറങ്ങുന്നതിന് മുൻപ് മേക്കപ്പ് പൂര്‍ണമായും കഴുകിക്കളയുക.മുഖക്കുരുവും പാടുകളും അകറ്റാനുള്ള ഏറ്റവും നല്ലൊരു ഔഷധമാണ് പുതീന. രാസവളങ്ങളൊന്നും ചേര്‍ക്കാതെ വീട്ടില്‍ കൃഷിചെയ്ത പുതീനയെടുക്കുന്നതാണ് അഭികാമ്യം. പതിനഞ്ച് ഇല അരച്ചെടുക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്ത് തേച്ചുകൊടുക്കാം. ഇരുപത് മിനിട്ടിന് ശേഷം കഴുകിക്കളയാം.മുഖക്കുരുവും പാടുകളും അകറ്റാൻ ഇത് സഹായിക്കും. കെമിക്കലുകളൊന്നും ചേര്‍ക്കാത്തതിനാല്‍ ഒറ്റ ഉപയോഗത്തില്‍ റിസള്‍ട്ട് ഉണ്ടാകില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖക്കുരു അടക്കമുള്ള ചര്‍മപ്രശ്നങ്ങളെ അകറ്റാൻ സഹായിക്കുന്ന മറ്റൊരു ‘ഔഷധമാണ്’ മുള്‍ട്ടാണിമിട്ടി. ഇതും റോസ്വാട്ടറും കൂടി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം മുഖത്ത് പുരട്ടുക. ഉണങ്ങിക്കഴിഞ്ഞാല്‍ കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്യണം. മുഖക്കുരു അകറ്റുന്നതിനൊപ്പം മുഖത്ത് തിളക്കവും ഉണ്ടാകാൻ മുള്‍ട്ടാണിമിട്ടി സഹായിക്കുന്നു.