കാപ്പിപൊടിയും ഗോതമ്പ് പൊടിയും തൈരും, വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ച് ചർമ്മത്തിൻ്റെ തിളക്കം കൂട്ടാം ചർമ്മത്തിലെ അഴുക്കിനെ നീക്കം ചെയ്ത് എളുപ്പത്തിൽ നിറം വീണ്ടെടുക്കാൻ സഹായിക്കുന്ന ഫേസ് പായ്ക്കാണിത്. വെറും മൂന്ന് ചേരുവകൾ കൊണ്ട് തിളക്കം കൂട്ടാം.
ചർമ്മത്തിൻ്റെ തിളക്കം വീണ്ടെടുക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അമിതമായ വെയിലും പൊടിയുമൊക്കെ ഏൽക്കുന്നത് ചർമ്മത്തിൽ അഴുക്കുകളും അതുപോലെ മറ്റ് പ്രശ്നങ്ങളുമുണ്ടാകാൻ കാരണമാകാറുണ്ട്. ചർമ്മത്തെ കരിവാളിപ്പ്, നിറ വ്യത്യാസം, പിഗ്മൻ്റേഷൻ, മുഖക്കുരു തുടങ്ങി പല തരത്തിലുള്ള പ്രശ്നങ്ങളാണ് ചർമ്മത്തിൽ എല്ലാവരും നേരിടുന്നത്. സുഷിരങ്ങളിൽ അഴുക്ക് കയറുന്നതും അതുപോലെ മൃതകോശങ്ങൾ ഉണ്ടാകുന്നതുമൊക്കെ സ്വാഭാവികമാണ്. എന്തെങ്കിലും വിവാഹ പരിപാടികളോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും ചടങ്ങിന് പോകാനോ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു ഫേസ് പായ്ക്കിതാ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൈര്
ചർമ്മത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് തൈര് നൽകുന്നത്. ചർമ്മത്തിൻ്റെ വരൾച്ച മാറ്റാൻ പറ്റിയൊരു പരിഹാര മാർഗമാണ് തൈര്. ചർമ്മത്തിലെ പ്രകോപനം, വീക്കം എന്നിവയെല്ലാം മാറ്റാൻ വളരെ നല്ലതാണ് തൈര്. വെയിൽ ഏറ്റ് ഉണ്ടാകുന്ന കരിവാളിപ്പും എക്സിമ എന്നിവയ്ക്ക് എല്ലാമുള്ള പരിഹാരമാണ് തൈര്. കൊളജൻ ഉത്പ്പാദിപ്പിക്കാനും തൈര് വളരെയധികം സഹായിക്കും. മാത്രമല്ല ലാക്റ്റിക് ആസിഡ് മൃതകോശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നതാണ് തൈര്.
കാപ്പിപൊടി
ചർമ്മത്തിൻ്റെ തിളക്കം കൂട്ടാൻ അടുക്കളയിലെ ഏറ്റവും മികച്ചൊരു ചേരുവയാണ് കാപ്പിപൊടി. ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളുന്നതിന് ഇതിലും മികച്ചൊരു മാർഗം വേറെയില്ല. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ തടയാനും വളരെ നല്ലതാണ് കാപ്പിപൊടി. ഇതിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ കേടുപാടുകൾ ഉണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ വളരെ നല്ലതാണ്. അതുപോലെ കറുത്ത പാടുകളും ഡാർക് സർക്കിൾസുമൊക്കെ ഇല്ലാതാക്കാനും കാപ്പിപൊടി ഏറെ സഹായിക്കും. കുറഞ്ഞ ചിലവിൽ തിളക്കം വീണ്ടെടുക്കാൻ സഹായിക്കുന്നതാണ് കാപ്പിപൊടി പ്രയോഗങ്ങൾ.
ഗോതമ്പ് പൊടി
കടലമാവും അരിപ്പൊടിയും പോലെ തന്നെ ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കാൻ കഴിയുന്നതാണ് ഗോതമ്പ് പൊടിയും. ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിനുകളും ധാതുക്കളും ചർമ്മത്തിന് വളരെ നല്ലതാണ്. ചർമ്മത്തിന് എളുപ്പത്തിൽ ഒരു പുതുജീവൻ നൽകാനും ആട്ട ഏറെ സഹായിക്കും. പ്രത്യേകിച്ച് എണ്ണമയമുള്ള ചർമ്മകാർക്ക് വളരെ നല്ലതാണ് ഗോതമ്പ് പൊടി. ചർമ്മത്തിൻ്റെ തിളക്കവും ഇലാസ്തികയും കൂട്ടുകയും അതുപോലെ കറുത്ത പാടുകൾ മാറ്റാനും ആട്ട ഏറെ സഹായിക്കും.
പായ്ക്ക് തയാറാക്കാൻ
അടി കട്ടിയുള്ള പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ കാപ്പിപൊടിയും രണ്ട് ടേബിൾ സ്പൂൺ ആട്ടയും ചേർക്കുക. ഇനി ഇതിൽ അൽപ്പം വെള്ളമൊഴിച്ച് നന്നായി കുറുക്കി എടുക്കുക. നല്ല കട്ടിയായി കഴിയുമ്പോൾ ഇത് പാത്രത്തിൽ നിന്ന് മാറ്റി വയ്ക്കാം. അതിന് ശേഷം ചൂടാറുമ്പോൾ ഇതിലേക്ക് അൽപ്പം തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക. മുഖത്തിടാൻ കഴിയുന്ന വിധത്തിലൊരു പായ്ക്ക് ആകുന്നത് വരെ യോജിപ്പിക്കുക. ഇനി ഇത് മുഖത്തും കഴുത്തിലുമിട്ട് നന്നായി തേച്ച് പിടിപ്പിക്കുക.