സുഹൃത്ത് നൽകിയ മദ്യം കഴിച്ച മൂന്നുപേരുടേയും ആരോഗ്യ നിലയിൽ പുരോഗതി

ഗാന്ധിനഗർ : വഴിയിൽ കിടന്ന് കിട്ടിയെ തെന്ന് പറഞ്ഞ് സുഹൃത്ത് നൽകിയ മദ്യം കഴിച്ച് അവശനിലയിലായതിനെ തുടർന്ന് മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ച മൂന്നു യുവാക്കളുടേയും ആരോഗ്യ നിലയിൽ പുരോഗതി.

Advertisements

അടിമാലി പുല്ലേത്ത് പറമ്പിൽ അനിൽകുമാർ(36) ഇടുക്കി കീരുത്തോട് ഇല്ലിക്കുളങ്ങര വീട്ടിൽ മനോജ് കുമാർ (28) അടിമാലി കുരങ്ങാലി പടയാറ്റിൽ കുഞ്ഞുമോൻ(40) എന്നിവരാണ് മെഡിക്കൽ കോളജിൽ ചികി ഝയിൽ കഴിയുന്നത്. മൂന്നുപേരും മെഡിക്കൽ കോളജ് ആറാം വാഡിലാണ് പ്രവേശിപ്പിച്ചതെന്നും ആരുടെയും നില ഗുരുതരമല്ലന്നും ഡോക്ടർമാർ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യ തവണ ഒരാൾ രക്തം ശർദ്ദിച്ചിരുന്നു. എന്നാൽ ശ്വാസം മുട്ടൽ അനുഭവപ്പെടുന്നുണ്ടന്നും ആശങ്ക വേണ്ടെന്നും ഡോക്ടർമാർ പറയുന്നു.
ഞായറാഴ്ച രാവിലെ 10 ന് അടിമാലി കുരങ്ങാലി റോഡിൽ കിടന്ന് കിട്ടിയെ തെന്ന് പറഞ്ഞ് ഇവരുടെ ഒരു സുഹൃത്തായ സുധീഷ് നൽകിയ വിദേശ മദ്യ മാണ് കഴിച്ചത്. എന്നാൽ സുധീഷ് മദ്യം കഴിച്ചതുമില്ലന്ന് ഇവരുടെ ബന്ധുക്കൾ പറഞ്ഞു. അടിമാലി കേന്ദ്രീകരിച്ച് തടിപ്പണി ചെയ്യുന്നവരാണ് മൂന്നുപേരും

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.