അടിമാലി: വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കുടിച്ച മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചു.അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാണ് (40) മരിച്ചത്.
Advertisements
മദ്യം കഴിച്ചതിന് പിന്നാലെ 3 പേർ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം മുന്‍പ് കണ്ടെത്തിയിരുന്നു. എട്ടാം തിയതിയാണ് മൂവര്‍ സംഘത്തിന് വഴിയില്‍ കിടന്ന് ഒരു മദ്യക്കുപ്പി ലഭിക്കുന്നത്.
മദ്യം കഴിച്ച മൂന്നുപേര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അനില്‍ കുമാര്‍, മനോജ് എന്നിവര്‍ ചികിത്സയിലാണ്.