ഫഹദ് ആരാധകർ ആവേശത്തിൽ : ഒറ്റ ദിവസം തന്നെ രണ്ട് പുത്തൻ സിനിമകൾ പ്രഖ്യാപിച്ച് താരം

സിനിമ ഡസ്ക് : മലയാളത്തിനൊപ്പം ഇതര ഭാഷാ സിനിമകളിലും തിളങ്ങുന്ന താരമാണ് ഫഹദ് ഫാസിൽ. ഇപ്പോഴിതാ പുതിയ സിനിമകൾ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. തമിഴ്, തെലുങ്ക് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ച് അവിടങ്ങളിലും തന്റേതായൊരിടം കണ്ടെത്തിയ ഫഹദ് പാൻ ഇന്ത്യൻ സ്റ്റാർ എന്ന ലേബൽ കെട്ടിപ്പടുക്കുക ആയിരുന്നു. അല്ലു അർജുൻ ചിത്രം പുഷ്പയ്ക്ക് ശേഷം വീണ്ടും തെലുങ്കിൽ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഫഹദ്. അതും രണ്ട് സിനിമകൾ ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.ഇവയുടെ ഔദ്യോ​ഗിക പ്രഖ്യാപനം നടന്നു കഴിഞ്ഞു.ഓക്സിജൻ, ഡോ​ന്റ് ട്രബിള്‍ ദ ട്രബിള്‍ എന്നിങ്ങനെയാണ് രണ്ട് ചിത്രങ്ങളുടെയും പേരുകൾ. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഓക്സിജൻ സിദ്ധാർത്ഥ് നഥെല്ലയാണ് സംവിധാനം ചെയ്യുന്നത്. നവാഗതനായ ശശാങ്ക് യെലേറ്റിയാണ് ഡോ​ന്റ് ട്രബ്ൾ ദ ട്രബ്ൾ സംവിധാനം ചെയ്യുന്നത്. ഒരു ഫാ​ന്റസി ലോകം ആണ് സിനിമ എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘ആവേശ’മാണ് അടുത്തതായി ഫഹദിന്റെ മലയാളത്തിലെ റിലീസ്. ചിത്രം ഏപ്രിൽ 11ന് തിയേറ്ററുകൾ ചെത്തും. ചെറുതും വലുതുമായി നിരവധി സിനിമകളാണ് ഫഹദിന്റേതായി ഇനി വരാനുള്ളത്.എന്തായാലും ഫഹദ് ഫാസിൽ ആരാധകർ വളരെ ആവേശത്തോടെയാണ് ഈ സിനിമ വാർത്തകളെ സ്വീകരിച്ചിരിക്കുന്നത്.

Hot Topics

Related Articles