വഴിയിൽനിന്നു കിട്ടിയ മദ്യം കഴിച്ച മൂന്നുപേർക്ക്‌ ശാരീരികാസ്വാസ്ഥ്യം; കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരിൽ ഒരാൾ ഗുരുതരാവസ്ഥയിൽ

അടിമാലി: വഴിയിൽനിന്നു കിട്ടിയ മദ്യം കഴിച്ച് മൂന്നു യുവാക്കൾക്ക് ശാരീരികാസ്വാസ്ഥ്യം. ഇടുക്കി അടിമാലി അപസരക്കുന്നിലാണ് സംഭവം. ആരോഗ്യ നില മോശമായതിനെ തുടർന്ന് മൂന്ന് യുവാക്കളെയും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

Advertisements

അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരെയാണ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കുഞ്ഞുമോൻ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

Hot Topics

Related Articles