ഞീഴൂർ: മാരകരോഗങ്ങൾബാധിച്ച നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങായി കടുത്തുരുത്തി ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി. ഒരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെ.കെ.ജോസ് പ്രകാശിൻ്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലെ നിർധന രോഗികളുടെ ഭവനങ്ങളിലെത്തി ചികിൽസാ സഹായം വിതരണം ചെയ്തു. അസുഖ ബാധിതനായി ചികിൽസയിൽ കഴിയുന്നഞീഴൂർ വെണ്ണമറ്റത്തിൽ അനിൽകുമാർ, വാക്കാട് വടക്കേപ്പുറത്ത് വി.ജെ.മാത്യു എന്നിവർക്കാണ് ആദ്യം ചികിൽസാ ധനസഹായം നൽകിയത്.മാഞ്ഞൂർ പഞ്ചായത്തംഗങ്ങളായ മിനി സാബു, ജയ്നി തോമസ് എന്നിവരുടെ ആവശ്യപ്രകാരം രോഗബാധിതരായി ചികിത്സയിൽ കഴിയുന്ന റിൻസിസേവ്യർ, പൊന്നമ്മ, കല്ലറ പെരുംതുരത്തിൽ ഗുരുതര രോഗം ബാധിച്ച് കിടപ്പിലായതിനെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായ ആറുവയസുകാരിക്കും ചികിൽസാ സഹായം നൽകി. വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ്, കൗൺസിലർ എം.കെ.മഹേഷ് എന്നിവരുടെ ആവശ്യപ്രകാരം വൈക്കം വിഷ്ണു നിവാസിൽ ശ്രീകുമാരി, ചേരുംചുവട്ടിൽ നിസലത്തീഫ്, കടുത്തുരുത്തി പഞ്ചായത്തിൽ വൃക്ക രോഗബാധിതരായി കഴിയുന്ന സി.കെ. സുകുമാരൻ ,കെ. പി. തങ്കപ്പൻ വെള്ളാശേരി തുടങ്ങിയവർക്കും ചികിത്സാ ധനസഹായമായി ചെക്കും, ഡയാലിസിസ് കിറ്റുകളും കൈമാറി. ഒരുമയുടെ കാരുണ്യ യാത്രയിൽ മാഞ്ഞൂർ പഞ്ചായത്ത് മെമ്പർമാരായ മിനിസാബു,ജയ്നി തോമസ് കല്ലറ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോയി കോട്ടായിൽ, വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, കൗൺസിലർ എം.കെ. മഹേഷ് എന്നിവരും പങ്കെടുത്തു. ഒരുമ ഭാരവാഹികളായ ഷാജി അഖിൽ നിവാസ്, ജോയ് മൈലംവേലി, ജോമോൻ തോമസ്, രാജപ്പൻ വെണ്ണമറ്റം, എം.കെ. രവി,അബ്ദുൾ റഹ്മാൻ,സുധർമ്മിണി ജോസ് പ്രകാശ്, സിൻജാ ഷാജി, ശ്രുതി സന്തോഷ്, നീതു മാത്യു എന്നിവർ നേതൃത്വം നൽകി.