കാലാവസ്ഥ വ്യതിയാനം കാര്‍ഷികമേഖലയെ പിന്നോട്ട് വലിച്ചു – വി.ഡി സതീശന്‍ : ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു

കോട്ടയം: കാലാവസ്ഥ വ്യതിയാനം കാര്‍ഷിക മേഖലയെ പിന്നോട്ട് വലിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയോടൊപ്പം മനുഷ്യന്റെ ആവാസമേഖലയിലേയ്ക്ക് മൃഗങ്ങളുടെ കടന്നുകയറ്റവും ഏറെ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലയെ ചേര്‍ത്തുപിടിച്ചുകൊണ്ട് മുന്നോട്ടുപോകുവാന്‍ കഴിയണമെന്നും അതിന് പ്രചോദനമാകുവാന്‍ ചൈതന്യ കാര്‍ഷിക മേളയിലൂടെയും സ്വാശ്രയസംഘ മഹോത്സവത്തിലൂടെയും സാധിക്കുന്നുവെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ജോസ് കെ. മാണി എം.പി, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ സെക്രട്ടറി മുത്ത് എം.ഡി., കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ പ്രസംഗിച്ചു. കാര്‍ഷിക മഹോത്സവത്തിന്റെ ഉദ്ഘാടന ദിവസം സര്‍ഗ്ഗസംഗമ ദിനം എന്ന പേരിലാണ് സംഘടിപ്പിച്ചത്. രാവിലെ 10 ന് നടത്തപ്പെട്ട പതാക ഉയര്‍ത്തല്‍ കര്‍മ്മം കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. തുടര്‍ന്ന് സിബിആര്‍ മേഖല കലാപരിപാടികളും ഓലമെടച്ചില്‍ മത്സരവും ‘ആവണി’- തിരുവാതിരകളി മത്സരവും കടുത്തുരുത്തി മേഖല കലാപരിപാടികളും നടത്തപ്പെട്ടു. വൈകുന്നേരം പുരുഷ സ്വാശ്രയസംഘ വടംവലി മത്സരവും പാലാ കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച നാടകവും നടത്തപ്പെട്ടു. 

Advertisements

കാര്‍ഷികമേളയുടെ ഭക്ഷ്യസുരക്ഷ ദിനമായി ആചരിക്കുന്ന ചൊവ്വാഴ്ച്ച ഇടയ്ക്കാട് മേഖലയുടെ കലാപരിപാടികളും 12.45 ന്  ‘ഏലപ്പുല ഏലോ’ നാടന്‍പാട്ട് മത്സരവും 1 മണിയ്ക്ക് നെയില്‍ ഹാമര്‍ റണ്‍ മത്സരവും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന ഭക്ഷ്യസുരക്ഷദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ  നിര്‍വ്വഹിക്കും. കോതമംഗലം രൂപതാമെത്രാന്‍  മാര്‍ ജോര്‍ജ്ജ് മഠത്തികണ്ടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തോടൊനുബന്ധിച്ച് അമ്മായിക്കുന്നേല്‍ സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്ഷീരകര്‍ഷക പുരസ്‌ക്കാര സമര്‍പ്പണവും നടത്തപ്പെടും. തിരുവനന്തപുരം എന്‍വയണ്‍മെന്റ് സയന്‍സ് & ടെക്‌നോളജി റിസേര്‍ച്ച് പാര്‍ക്ക് ചെയര്‍മാനും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറുമായ പ്രൊഫ. ഡോ. സാബു തോമസ്,  ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഹരികൃഷ്ണന്‍ കെ., കോട്ടയം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു ജെ., കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ അനിത എസ്.ജെ.സി, ഡി.സി.പി.ബി കോണ്‍ഗ്രിഗേഷന്‍ റീജിയണല്‍ സുപ്പീരിയര്‍ റവ. സിസ്റ്റര്‍ റോസിലി പാലാട്ടി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി ഫിലിപ്പ്, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 4.15 ന് ‘മഴവില്ല്’ സിനിമാറ്റിക് ഡാന്‍സ് മത്സരവും 5.15 ന് വനിതാ വടംവലി മത്സരവും 6.30 ന് കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന നാടകം ‘നമ്മള്‍’ അരങ്ങേറും. കാര്‍ഷിക വിളപ്രദര്‍ശനം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍, നാടന്‍ ചൈനീസ് അറബിക് തലശ്ശേരി വിഭവങ്ങളുമായുള്ള ചൈതന്യ ഫുഡ് ഫെസ്റ്റ്, വിസ്മയവും കൗതുകവും നിറയ്ക്കുന്ന പെറ്റ് ഷോ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലാസപ്രദമായ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഗീര്‍ പശുക്കളുടെ പ്രദര്‍ശനം, കൗതുകം നിറയ്ക്കുന്ന ആടുകളുടെ പ്രദര്‍ശനം, വലുപ്പമേറിയ പോത്തിന്റെ പ്രദര്‍ശനം, വിജ്ഞാനദായക സെമിനാറുകള്‍, നയന മനോഹരമായ കലാസന്ധ്യകള്‍, സ്വാശ്രയസംഘ കലാവിരുന്നുകള്‍ തുടങ്ങിയ ക്രമീകരണങ്ങളുമായിട്ടാണ് മേള അണിയിച്ചൊരുക്കിയിരിക്കുന്നത്.

Hot Topics

Related Articles