അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്ത് പ്രശസ്തരായ ജെംസ് ഗ്രൂപ്പ് കോട്ടയത്ത്*

കൊച്ചി : അന്താരാഷ്ട്ര വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെ യഥായോഗ്യം നിറവേറ്റിയ ജെംസ്  (Global Education Management System) കോട്ടയത്ത് പ്രവർത്തനമാരംഭിക്കുന്നു.  പരമ്പരാഗ രീതിയിൽ നിന്ന് വ്യത്യസ്തമായി കെ-12 മോഡൽ വിദ്യാഭ്യാസത്തിൽ ലോകത്തിലെ ഏറ്റവും വലിയ മാതൃകയായ ജെംസ് കോട്ടയത്തെ ലൈഫ് വാലി ഇന്റർനാഷണൽ സ്കൂളുമായി സഹകരിച്ചാണ് അക്ഷരനഗരിയിൽ പ്രവർത്തനമാരംഭിക്കുന്നത്. വിദ്യാർഥികൾക്ക് പഠനത്തിൽ ആഭിമുഖ്യം സൃഷ്ടിക്കുവാനായി പ്രോത്സാഹനജനകവും സമ്മർദ്ദരഹിതവുമായ പാഠ്യരീതിയിൽ റബ്ബർ ബോർഡ് ഹിൽസിന് അഭിമുഖമായുള്ള മനോഹരമായ താഴ്വരയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആധുനിക യുഗത്തിൽ കാലോചിതമായ പരിഷ്കാരങ്ങളിലൂടെ ചിട്ടപ്പെടുത്തിയിരിക്കുന്ന ആഗോള പാഠ്യപദ്ധതിയാണ് നമ്മുടെ തലമുറയ്ക്ക് ഇനി ലഭ്യമാകുന്നത്.

Advertisements

ലോകത്തെ 190 സ്കൂളുകളിലായി രണ്ട് ലക്ഷത്തിൽ പരം വിദ്യാർത്ഥികൾ പഠനം തുടരുന്ന ജെംസിന് കേരളത്തിൽ കൊച്ചിയിലും ഡൽഹിയിൽ ഗുഡ്ഗാവിലുമാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1959-ൽ യുഎഇയിലെ ദുബായിൽ മലയാളിയായ സണ്ണി വർക്കിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജെംസ് എജ്യുക്കേഷൻ, ബ്രിട്ടീഷ് കേംബ്രിഡ്ജ്, അമേരിക്കൻ, ഐബി, ഇന്ത്യൻ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പാഠ്യപദ്ധതികൾ ലഭ്യമാക്കുന്ന ലോകത്തിലെ മുൻനിര വിദ്യാഭ്യാസ ദാതാക്കളിൽ ഒന്നാണ്. 

ജെംസിന്റെ പ്രതിബദ്ധത

ലൈഫ് വാലിയിലെ വിദ്യാർഥികൾക്ക് ഒരു മുതൽക്കൂട്ടാകും. 2019-ൽ ലൈഫ് വാലി ഇന്റർനാഷണൽ സ്കൂൾ ഇന്ത്യയിലെ 40 മികച്ച സ്കൂളുകളിലൊന്നായി ഫോർബ്സ് പട്ടികയിൽ ഇടം നേടി. നിരവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സർഗ്ഗാത്മകമായ പഠനാന്തരീക്ഷം സൃഷ്ടിച്ച് സ്കൂൾ ഇന്നും ക്വാളിറ്റി എഡ്യൂക്കേഷണിൽ ഉന്നത നിലവാരം പുലർത്തുന്നു. ലൈഫ് വാലി ഇന്റർനാഷണൽ സ്കൂളുമായുള്ള സഹകരണത്തിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണെന്ന് ഇന്ത്യ റീജിയൻ ജെംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫ്രാൻസിസ് ജോസഫ് പറഞ്ഞു. 

അന്താരാഷ്ട്ര പാഠ്യപദ്ധതി ഓപ്ഷനുകൾ, അഡ്വാൻസ്ഡ് STEM പ്രോഗ്രാമുകൾ നൂതന ഗവേഷണ-അധിഷ്ഠിത അധ്യാപനരീതി അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ തുടങ്ങി വിപുലമായ പഠനാവസരങ്ങളാണ് നമ്മുടെ ലഭ്യമാക്കുന്നത്.  ഒരു അന്തർദേശീയ  പാഠ്യ പദ്ധതിയിലൂടെ ഉയർന്ന നിലവാരം ഉള്ളതും ചിലവ് കുറഞ്ഞതുമായ വിദ്യാഭ്യാസം നൽകാനുള്ള ആഗോള കാഴ്ചപ്പാടിന്റെ യാഥാർത്ഥ്യ സാക്ഷാത്കാരമാണ് ജെംസ് കോട്ടയത്ത് സമ്മാനിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.