കർഷകവിരുദ്ധകേന്ദ്രനയങ്ങൾകെതിരെ വാതുറക്കാത്ത എം എൽ എ  മാപ്പുപറയണം : പ്രൊഫ. ലോപ്പസ് മാത്യു 

കോട്ടയം :  റബ്ബർ വില ഉയർത്തുവാൻ ബാധ്യതപ്പെട്ട കേന്ദ്ര ഗവൺമെന്റിനെതിരെ ഒരക്ഷരം ഉരിയാടാതെ റബ്ബർ കർഷകരെ കബളിപ്പിക്കാൻ തിരുന്നക്കരയിലേക്ക് ലോങ്ങ് മാർച്ച് നടത്തിയ കടുത്തുരുത്തി എംഎൽഎ മോൺസ് ജോസഫ് റബ്ബർ കഷകരോട് മാപ്പുപറയണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു കടുത്തുരുത്തി നിയോജകമണ്ഡലത്തോടുള്ള എംഎൽഎയുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും  റബർ കർഷകരുടെ പേരിൽ നടത്തുന്ന സമരാഭാസം ജനങ്ങളുടെ മുൻപിൽ തുറന്നുകാട്ടുന്നതിനു വേണ്ടിയും യൂത്ത് ഫ്രണ്ട് (എം)  കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാണക്കാരിയിൽ നിന്ന് മുട്ടുചിറയിലേയ്ക്ക് വാഹന പ്രചരണ ജാഥയും തുടർന്ന് മുട്ടിച്ചിറയിൽ നിന്ന് കടുത്തുരുത്തിയിലേക്ക് ഷോട്ട് മാർച്ചും പൊതുസമ്മേളനവും നടത്തി കേരള യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ബിബിൻ വെട്ടിയാനിക്കൽ മാർച്ച് നയിച്ചു. സമ്മേളനം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ച്ചെതു സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴിക്കാടൻ, ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിൻ,സഖറിയാസ് കുതിരവേലി പാർട്ടി നിയോജക മണ്ഡലം തോമസ് റ്റി. കീപ്പുറം അഡ്വ. ബോസ് അഗസ്റ്റിൻ, കെ എസ് സി (എം) സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ യൂത്ത് ഫ്രണ്ട് എം  നേതാക്കളായ വിനു കുര്യൻ യൂജിൻ ജോസഫ്, അലക്സാണ്ടർ കുതിരവേലി പ്രവീൺ പോൾ, അനിഷ് വാഴപ്പള്ളി ജോർജ്ജ് പാലയ്ക്കാത്തടം അര്യൺ ജേക്കബ്ബ് തോട്ടത്തിൽ ബിനു പൗലോസ് ആൽബിൻ തുമ്പലേട്  ജിനോ മോൻ    തെങ്ങുംപള്ളി മനു ജോർജ് തൊണ്ടിക്കൽ ജിമോൻ  കിടങ്ങൂർ ജേൺസൺ ജേക്കബ്ബ് ജോബിൻ കൂനംമാക്കിൽ ഷാനു ജെയിംസ്  ജേക്കബ് കിണറ്റുങ്കൽ  അലൻ തെങ്ങുംപള്ളി  തുടങ്ങിയവർ സംസരിച്ചു

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.