കാലിത്തീറ്റ കഴിച്ചതിനെ തുടർന്ന് വിഷബാധയേറ്റ് പശുക്കൾ മരണപ്പെടുകയും രോഗബാധയുണ്ടാകുകയും ചെയ്ത ഗുരുതര സ്ഥിതി സംബന്ധിച്ച് അന്വേഷണം നടത്തും – മന്ത്രി ജെ. ചിഞ്ചുറാണി 

നിയമസഭയിൽ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി  വിശദാംശങ്ങൾ അറിയിച്ചത് 

Advertisements

തിരുവനന്തപുരം :കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാലിത്തീറ്റ കഴിച്ചതിനെ തുടർന്ന് തുടർന്ന് വിഷബാധയേറ്റ് ഒരു പശു മരണപ്പെടുകയും  ,നിരവധി പശുക്കൾക്ക് രോഗബാധയുണ്ടാകുകയും ചെയ്ത ഗുരുതര സ്ഥിതി സംബന്ധിച്ച് സർക്കാർ അടിയന്തര അന്വേഷണത്തിന് നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി വ്യക്തമാക്കി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

       നിയമസഭയിൽ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

    കോട്ടയം ജില്ലയിലെ ആർപ്പുകര, കൊഴുവനാൽ, ഞീഴൂർ, മുളക്കുളം, കടുത്തുരുത്തി, മീനടം, കടപ്ലാമറ്റം, പാമ്പാടി, അതിരമ്പുഴ , കറുകച്ചാൽ, വാഴൂർ തുടങ്ങിയ വിവിധ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണ് കന്നുകാലികൾക്ക് കാലിത്തീറ്റ മൂലം  ഭക്ഷ്യ വിഷബാധയുണ്ടായത്.ഈ സ്ഥിതി ഉണ്ടായപ്പോൾ തന്നെ ചീഫ് വെറ്റിനറി ഓഫീസറുടെ നേതൃത്വത്തിൽ എപ്പിസ മിയോളജിസ്റ്റ്, ലാബ് ഓഫീസർ , എന്നിവർ സംസാരിച്ചു അടങ്ങിയ വിദഗ്ധസംഘം പരിശോധന നടത്തി ചികിത്സ പുരോഗതി വിലയിരുത്തിയതായി മന്ത്രി ചൂണ്ടിക്കാട്ടി.

      അസുഖം മൂലം ഒരു പശു മരണപ്പെടുകയും രണ്ടു പശുക്കൾക്ക് ഗർഭം അലസുകയും ചെയ്ത കടുത്തുരുത്തി മണ്ഡലത്തിലെ മുളക്കുളം ഗ്രാമപഞ്ചായത്തിലുള്ള  പൂഴിക്കോൽ  കരയിൽ ശ്രീ ജോബി ജോസഫ് വട്ടക്കേരി എന്ന ക്ഷീര കർഷകന്റെ ഫാമിൽ 3/02/23 ൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസിലെ ചീഫ് ഇൻവെസ്റ്റിഗേഷൻ  ഓഫീസർ ,കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ മരണപ്പെട്ട പശുവിന്റെ ആന്തരികാ അവയവങ്ങൾ,തീറ്റ സാമ്പിളുകൾ എന്നിവ തിരുവനന്തപുരം റീജിയണൽ കെമിക്കൽ  ലാബിൽ പരിശോധനയ്ക്കായി നൽകിയിട്ടുണ്ട് .

       രോഗബാധിതരായ കന്നുകാലികൾക്ക് നിർജ്ജലീകരണ ചികിത്സ,ആന്റിബയോട്ടിക് , ലിവർ ടോണിക്ക് എന്നിവ അഞ്ചുദിവസത്തേക്ക് തുടരുന്നതിന് നിർദ്ദേശിച്ചിട്ടുണ്ട്.രോഗലക്ഷണങ്ങൾ കണ്ട പശുക്കളുടെ ചികിത്സയെ തുടർന്ന് മൂന്നാം ദിവസം മുതൽ അസുഖത്തിന് ശമനം വന്നിട്ടുണ്ട്.തീറ്റയുടെ സാമ്പിൾ,ചാണകം എന്നിവ വിഷാംശ പരിശോധനയ്ക്കും സൂക്ഷ്മാണു പരിശോധനയ്ക്കും തിരുവല്ലയിലെ ADDL  ലബോറട്ടറിക്ക് നൽകിയിട്ടുണ്ട്.

       കോട്ടയം ജില്ലയിൽ ആകെ 23 കർഷകരുടെ 104 കന്നുകാലികൾക്കാണ് രോഗബാധ ഉണ്ടായിട്ടുള്ളത്.പഞ്ചായത്ത് തിരിച്ചുള്ള ക്രോഡീകരിച്ച വിവരം ചേർക്കുന്നു.

ആർപ്പൂക്കര – കർഷകരുടെ എണ്ണം – 3, കന്നുകാലികളുടെ – 4,

കൊഴുവനാൽ – 1 – 5

മുളക്കുളം – 1 – 6

ഞീഴൂർ- 4 – 9

കടുത്തുരുത്തി – 5 – 20

മീനടം – 2 – 5

കടപ്ലാമറ്റം – 1 – 6

അതിരമ്പുഴ – 2 – 5

പാമ്പാടി – 2 – 11

കറുകച്ചാൽ – 1 – 8

വാഴൂർ – 1- 25

ആകെ – 23 – 104

കോട്ടയം കൂടാതെ ഇടുക്കി,ആലപ്പുഴ,എറണാകുളം,എന്നീ ജില്ലകളിലും രോഗബാധ ഉണ്ടായിട്ടുണ്ട് .ഇടുക്കി ജില്ലയിലെ തൊടുപുഴ മുനിസിപ്പാലിറ്റിയിൽ പശുക്കൾക്ക് രോഗബാധയുണ്ടായിട്ടുണ്ട്.പ്രസവിച്ച് ഒരു മാസമായ ജെഴ്സി പശു മരണപ്പെട്ടു.എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തിലെ മുത്തോലപുരം,തിരുമാറാടി എന്നീ സ്ഥലങ്ങളിലെ നൂറോളം പശുക്കൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.ജില്ലയിൽ ഒരു പശു മരണപ്പെടുകയും രണ്ടു പശുക്കൾക്ക് പശു ഗർഭഛിദ്ദ്രം  ഉണ്ടായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിൽ 32 ഉരുക്കൾക്ക് കാലിത്തീറ്റമൂലം ഭക്ഷ്യ വിഷബാധ ഉണ്ടായിട്ടുണ്ട് . 2 കർഷകർക്ക് ഓരോ കറവപ്പശുക്കൾ വീതം മരണപ്പെടുകയുണ്ടായി.രോഗബാധിതരായ കന്നുകാലികൾക്ക് സാമ്പിളുകൾ വിഷാംശ പരിശോധനയ്ക്കും ,സൂക്ഷ്മാണു പരിശോധനയ്ക്കും തിരുവല്ലയിലെ ADDL ലബോറട്ടറിക്ക് നൽകിയിട്ടുണ്ട്.

     ഉരുക്കൾ മരണപ്പെടുന്ന സാഹചര്യങ്ങളിൽ ,ഇൻഷുറൻസ് പരീക്ഷ ഇല്ലാത്ത ക്ഷീര വികസന വകുപ്പ് കർഷകന് ആശ്വാസ ധനസഹായമായി കണ്ടി ജൻസി ഫണ്ടിൽ നിന്നും 15,000 രൂപ അനുവദിക്കാറുണ്ട്.ധനസഹായത്തിനുള്ള അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഫണ്ടിന്റെ ലഭ്യത അനുസരിച്ച് ധനസഹായം നൽകുന്നതിനുള്ള നടപടികൾ സീത വികസന വകുപ്പ് സ്വീകരിച്ചുവരുന്നു.പാലളക്കുന്ന ക്ഷീര കർഷകരുടെ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത കറവയുള്ള തോ/ ചെനയുള്ളതോ ആയ പശു മരണപ്പെട്ടാൽ പശു ഒന്നിന് 15,000 രൂപ വീതവും കറവയില്ലാത്ത / ചെനയില്ലാത്ത പശു ഒന്നിന് 10000 രൂപ വീതവും ധനസഹായം നൽകുന്നുണ്ട്.അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് സഹായം ലഭ്യമാക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

     കേരളത്തിൽ വിൽക്കപ്പെടുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം പരിശോധിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്.കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും കന്നുകാലികൾക്ക്  പോഷകസംമ്പുഷ്ടമായ  കാലിത്തീറ്റ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സർക്കാർ കാലിത്തീറ്റ ഗുണനിലവാര നിയന്ത്രണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച കാലിത്തീറ്റ ഗുണനിലവാര നിയന്ത്ര ബിൽ ഇപ്പോൾ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്.പൊതുജന അഭിപ്രായം തേടി ബിൽ നിയമമാകുന്നതോടെ കേരളത്തിൽ വിറ്റഴിക്കപ്പെടുന്ന കാലിത്തീറ്റയുടേയും തീറ്റ വസ്തുക്കളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനും നിർദിഷ്ട ഗുണനിലവാരം ഇല്ലാത്തവ വിൽക്കുന്ന  സ്ഥാപനങ്ങൾ /കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും പിഴ,നഷ്ടപരിഹാരം അടക്കമുള്ളവ ഈടാക്കുന്നതിനും സാധിക്കുന്നതാണ്.

    കോട്ടയം,എറണാകുളം,ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ കാലിത്തീറ്റയിലെ വിഷബാധ മൂലം പശുക്കൾ മരണപ്പെട്ടതും ,പശുക്കൾക്ക് രോഗബാധ ഉണ്ടായതും സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്.പാലുത്പാദനം കുറയുകയും ,ക്ഷീര കർഷകർക്ക്  ഭീമമായ സാമ്പത്തിക നഷ്ടം വന്നിട്ടുള്ളതായും  മനസ്സിലാക്കുന്നു.ഒരു സ്വകാര്യ കമ്പനിയുടെ പ്രത്യേക ബാച്ച് കാലത്തീറ്റ കഴിച്ചിട്ടുള്ള പശുക്കളിലാണ് രോഗബാധ ഉണ്ടായിട്ടുള്ളത്.ഇത് ശരിയാണെങ്കിൽ പ്രസ്തുത കമ്പനി ഉൽപ്പന്ന നിർമ്മാതാവ് എന്ന നിലയിൽ നഷ്ടം വന്നിട്ടുള്ള കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണ്.അപ്രകാരം നഷ്ടപരിഹാരം നൽകുന്നതിന് വെറ്റിനറി ഡോക്ടറുടെ ചികിത്സ സർട്ടിഫിക്കറ്റ് ,മരണപ്പെട്ട കേസുകളിൽ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്,തീറ്റയുടെ പരിശോധന റിപ്പോർട്ട് എന്നിവ ലഭ്യമാക്കേണ്ടതുണ്ട്.മേൽപ്പറഞ്ഞ രേഖകൾ കർഷകർക്ക് താമസം വിനാ ലഭ്യമാക്കുന്നതിനും ,ഈ വിഷയത്തിൽ എല്ലാ കർഷകരെയും ബോധവൽക്കരിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

       പശു മരണപ്പെട്ടതുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും തമ്മിൽ തർക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ മറ്റ് വിധത്തിലുള്ള യാതൊരു ഇടപെടലുകളോ ഉണ്ടായിട്ടില്ല.ഈ വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ലഭ്യമാക്കിയിരിക്കുന്ന റിപ്പോർട്ട് ചുവടെ ചേർക്കുന്നു.

കോട്ടയം ജില്ലയിലെ കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ പൂഴിക്കോൽ കരയിൽ കുരിശും പടി ഭാഗത്ത് വട്ടക്കേരി വീട്ടിൽ ജോസഫ് മകൻ 42 വയസ്സുള്ള ജോബി ജോസഫ് ടിയാന്റെ പശു ഫാമിൽ വളർത്തി വന്നിരുന്ന 12 പശുക്കളിൽ ഒരെണ്ണം കെ എസ് സുപ്രീം കാലിത്തീറ്റ കഴിച്ച് അവശനിലയിലായതിനെത്തുടർന്ന് 01-02-2023 ന് മരണപ്പെട്ടതായി ജോബി ജോസഫ് അന്നേദിവസം പകൽ 3 മണിയോടുകൂടി കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ IPC 429 വകുപ്പ് പ്രകാരം ക്രൈം നം.207/2023 ആയി അന്നേദിവസം തന്നെ കേസ് രജിസ്റ്റർ ചെയ്തു തുടർന്ന് നടപടികൾ സ്വീകരിച്ചിരുന്നു.തുടന്ന്  ടി പശുവിന്റെ ശവശരീരം പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്നതിന് മുളക്കുളം ഗവൺമെൻറ് വെറ്റിനറി സർജന് കടുത്തുരുത്തി പോലീസ് അപേക്ഷ നൽകുകയും വെറ്റിനറി സർജൻ ടി പശുവിന്റെ പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തിട്ടുണ്ട്.വെറ്റിനറി സർജൻ ശേഖരിച്ച് നൽകിയ സാമ്പിളുകൾ തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ച് ടി കേസിന്റ തുടരന്വേഷണം നടത്തി വരുന്നതായി മന്ത്രി ജെ. ചിഞ്ചു റാണി മറുപടിയായി അറിയിച്ചു.

      കന്നുകാലികൾ മരണപ്പെടുകയും രോഗ ബാധിതമാവുകയും ചെയ്ത കർഷക കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ സബ്മിഷൻ ഉന്നയിച്ചുകൊണ്ട് നിയമസഭയിൽ ആവശ്യപ്പെട്ടു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിഷാംശം കലർന്ന കാലിത്തീറ്റയുടെ വിതരണം പൂർണ്ണമായ നിർത്തിവെക്കാൻ സർക്കാർ ഇടപെടണം.

ഇത്തരത്തിലുള്ള കുറ്റകരമായ അനാസ്ഥ കാലിത്തീറ്റ നിർമ്മാണ കമ്പനികൾ നടത്തുന്നത് ആവർത്തിക്കാതിരിക്കാൻ ശക്തമായ സർക്കാർ നടപടി ഉണ്ടാവണം.കാലിത്തീറ്റയുടെ ഗുണനിലവാരം പരിശോധിക്കാൻ സർക്കാർ സംവിധാനം കാര്യക്ഷമമാക്കണം.കാലിത്തീറ്റയുടെ അന്യായമായ വില വർദ്ധനവ് മൂലം പ്രയാസപ്പെടുന്ന ക്ഷീരകര്‍ഷകർക്ക് ഇരുട്ടടി പോലെയാണ് വിഷാംശം കലർന്ന കാലിത്തീറ്റ വിതരണവും ഉണ്ടായിരിക്കുന്നതെന്ന് മോൻസ് ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി.ഗുരുതരമായ ഈ സ്ഥിതിവിശേഷം കണക്കിലെടുത്ത് സംസ്ഥാന സർക്കാരും മൃഗസംരക്ഷണ വകുപ്പും സത്വര പരിഹാര നടപടികൾ യുദ്ധക്കാലാടിസ്ഥാനത്തിൽ സ്വീകരിക്കണമെന്ന് അദേഹം അഭ്യർത്ഥിച്ചു.

Hot Topics

Related Articles