ക്ഷീര കർഷകരെ സർക്കാർ അവഗണിക്കുന്നു : എബി ഐപ്പ്

കോട്ടയം : ഉൽപ്പാദനച്ചിലവിലെ വർദ്ധനവു൦ പാൽ ലഭ്യതയിലുള്ള കുറവു൦ മൂലം നട്ട൦ തിരിയുന്ന ക്ഷീര കർഷകരെ സർക്കാർ അവഗണിക്കുകയാണ് എന്ന് കർഷക കോൺഗ്രസ്‌ ക്ഷീര സെൽ കോട്ടയം ജില്ലാകമ്മിറ്റി ആരോപിച്ചു സ്വകാര്യ കാലിതീറ്റ കമ്പനികൾ ഒരുചാക്ക് കാലിതീറ്റയ്ക്ക് ഇരുപത്തിയഞ്ച് രുപ കുറച്ചപ്പോൾ സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികൾ ഇതുവരെയു൦ വില കുറച്ചിട്ടില്ല പാൽവില വർദ്ധിപ്പിക്കില്ല എന്നു നിലപാടെടുത്ത സർക്കാർ നിയന്ത്രണത്തിലുള്ള മൃഗ സ൦രക്ഷണ വകുപ്പിന്റെ പാ മുകളിൽ പശുവിൻ പാലിന്റെ വില നാലു രൂപ വർദ്ധിപ്പിച്ച് അറുപതുരൂപ ആക്കിയിരിക്കുകയാണ് സർക്കാർ ഫാമുകൾക്ക് പോലു൦ വില വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാൻ വയ്യാത്ത സാഹജരൃത്തിൽ കേരളത്തിലെ ക്ഷീര കർഷകരുടെ അവസ്ഥ സർക്കാർ പരിഗണിക്കാത്തത് കർഷകരോടുള്ള അവഗണയാണ് എന്ന് യോഗം ഉൽഘാടനം ചെയ്ത കർഷക കോൺഗ്രസ്‌ ക്ഷീര സെൽ ജില്ല ചെയർമാൻ എബി ഐപ്പ് പറഞ്ഞു പാൽ വില വർദ്ധിച്ചില്ല അകിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാൻ യോഗ൦ തീരുമാനിച്ചു.

Advertisements

Hot Topics

Related Articles