കർഷകരെ കബളിപ്പിച്ച് പണം ഊറ്റിക്കുടിച്ച് റാണി റൈസ് തടിച്ചു വീർക്കുന്നു; വിജിലൻസ് പരിശോധനയിൽ കണ്ടത് വൻ ക്രമക്കേട്; പരിശോധന ആരംഭിച്ച ബുധനാഴ്ച പുലർച്ചെ കടത്തിയത് നാലു ലോഡ് അരി

കോട്ടയം: കർഷകരെ കബളിപ്പിക്കുന്ന സപ്ലൈക്കോ ഓഫിസിലെ ക്രമക്കേടിന് പിന്നാലെ സഞ്ചരിച്ച വിജിലൻസ് സംഘം ചെന്നെത്തിയത് ആർപ്പൂക്കര റാണി റൈസിൽ. ഇവിടെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ക്രമക്കേടിന്റെ വലിയ മല. സർക്കാരിനെയും, സാധാരണക്കാരായ കർഷകരെയും ഒരു പോലെ കബളിപ്പിച്ച് കോടികളാണ് റാണി റൈസ് എന്ന വൻകിട മിൽകമ്പനി തട്ടിയെടുക്കുന്നതെന്നാണ് പരിശോധനയിൽ വ്യക്തമായത്. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടിന്റെ കൊടിയ അഴിമതിക്കഥകൾ കണ്ടെത്തിയത്.

Advertisements

കഴിഞ്ഞ ദിവസമാണ് കോട്ടയം നഗരമധ്യത്തിലെ സിവിൽ സപ്ലൈസ് ഓഫിസിൽ വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് താരയുടെ പേരിൽ നടത്തുന്ന അഴിമതി സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ വിജിലൻസ് സംഘത്തിന് ലഭിച്ചത്. താരയുടെ കിഴിവിന്റെ പേരിൽ വെട്ടിക്കുറയ്ക്കുന്ന നെല്ല് ശേഖരിച്ചെടുത്ത ശേഷം പല ഏജന്റുമാരുടെ പേരിൽ കൃഷി പോലുമില്ലാത്ത പാടശേഖരങ്ങളിൽ രേഖപ്പെടുത്തിയ ശേഷം സർക്കാരിൽ നിന്നും തട്ടിപ്പ് സംഘം കോടികൾ വെട്ടിയ്ക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സപ്ലൈക്കോ ഓഫിസിൽ നിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം ആർപ്പൂക്കരയിലെ റാണി റൈസ് ഓഫിസിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയത്. ഇവിടെ നിന്നും പിടിച്ചെടുത്ത 151 ചാക്ക് അരിയിൽ റാണി റൈസിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ക്രമവിരുദ്ധമാണെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.

എല്ലാ പ്രോസസും പൂർത്തിയാക്കി, അരി സിവിൽ സപ്ലൈസിന്റെ പേര് രേഖപ്പെടുത്തിയ ചണച്ചാക്കിൽ സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാൽ, റാണി റൈസിന്റെ പേര് രേഖപ്പെടുത്തിയ പ്ലാസ്റ്റിക്ക് ചാക്കിലാണ് അരി സൂക്ഷിച്ചിരുന്നത്. ഇത് ക്രമവിരുദ്ധമാണെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ റാണി റൈസിന്റെ പേര് രേഖപ്പെടുത്തിയ അരി കരിഞ്ചന്തയിൽ വിൽക്കുന്നതിനു വേണ്ടിയാണ് എന്ന് വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് സംഘം പരിശോധന നടത്താൻ ആരംഭിച്ച ബുധനാഴ്ച പുലർച്ചെയോടെ നാലു ലോഡ് അരിയാണ് ഇത്തരത്തിൽ കമ്പനിയിൽ നിന്നും കടത്തിയത്. ഇതു സംബന്ധിച്ചുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങൾ വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.