പറമ്പിലെ ചക്കയ്ക്കുണ്ട് ഒരു കോടി ഔഷധ ഗുണങ്ങൾ; കീമോയുടെ ദുരിതത്തിന് ആശ്വാസം പ്രമേഹത്തെ പൊരുതി തോൽപ്പിക്കാം; ചക്ക നൽകും ഗുണങ്ങൾ ഇങ്ങനെ

ജാഗ്രതാ ഹെൽത്ത്
ആരോഗ്യം സ്‌പെഷ്യൽ
ക്യാൻസർ എന്ന രോഗം ഇന്ന് സർവസാധാരണമായിക്കഴിഞ്ഞു. ശീവിതശൈലിയിലെ വ്യത്യാസവും ഭക്ഷണ രീതികളുംമെല്ലാം ഇന്ന് മിക്ക ആളുകളെയും ക്യാൻസറിന് അടിമകളാക്കുന്നു. മറ്റു ചിലർക്ക് അത് പാരമ്പര്യരോഗമായും വരുന്നു. വന്നു കഴിഞ്ഞാൽ പിന്നെ ഭയപ്പെടാതെ അതിനെ നേരിടുക എന്നതാണ് പരിഹാരം. ക്യാൻസർ രോഗം എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും കീമോ തെറാപ്പിയുടെ വേദനയും പാർശ്യഫലങ്ങളുമാണ് ഓർമ്മ വരുന്നത്. കീമോ നടത്താതെ ക്യാൻസറിൽ നിന്ന് മുക്തിനേടാനാവില്ല എന്നതാണ് വാസ്തവം. എന്നാൽ കീമോ തെറാപ്പിയുടെ പാർശ്യ ഫലങ്ങളെ എങ്ങനെ കുറയ്ക്കാം എന്നതിന് ഒരു പരിഹാരമാണ് പച്ചച്ചക്ക.

Advertisements

പറമ്പുകളിലെല്ലാം സുലഭമായി ലഭിച്ചിരുന്ന ചക്കയ്ക്ക് ഇത്രയേറെ ഗുണം ചെയ്യാൻ സാധിക്കുമെന്ന് പലർക്കും ധാരണ ഉണ്ടായിരുന്നില്ല. ച്ചച്ചക്കയുടെ പൊടി ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതു കഴിച്ചാൽ കീമോ തെറാപ്പിയുടെ പാർശ്വഫലങ്ങൾ അകറ്റാൻ സാധിയ്ക്കുമെന്നതാണ് കണ്ടുപിടിച്ചിരിയ്ക്കുന്നത്. കീമോ തെറപ്പിക്കു വിധേയരാകുന്നവരിൽ 43% പേർക്കും കടുത്ത ക്ഷീണം, വയറിളക്കം, ന്യൂമോണിയ, വായിലെ വ്രണം തുടങ്ങിയ പാർശ്വ ഫലങ്ങൾ വരാറുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പച്ചച്ചക്ക പൊടിച്ച് ദിവസം 30 ഗ്രാം വീതം പ്രാതലിനും അത്താഴത്തിനും നൽകിയപ്പോൾ ഈ പാർശ്വ ഫലങ്ങൾ വരുന്നില്ലെന്ന് പഠനത്തിൽ വ്യക്തമായി.കീമോതെറാപ്പിയ്ക്കു മാത്രമല്ല, ക്യാൻസറിനും ഇതു പ്രതിവിധിയാണ്. പ്രത്യേകിച്ചു പച്ചച്ചക്ക. ഇതിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമുണ്ട്. ഇതിലെ മഹാനിംബിൻ എന്ന ഘടകമാണ് ഈ പ്രത്യേക ഗുണം നൽകുന്നത്. ഒന്നല്ല, പല തരം ക്യാൻസറുകൾക്കിത് പരിഹാരമാണ്. ഇതിലെ ഐസോഫ്ളേവനോയ്ഡുകൾ, ലിഗ്നനുകൾ, ഫൈറ്റോന്യൂട്രിയന്റുകൾ എന്നിവയെല്ലാം ഗുണം നൽകുന്നവയാണ്. പച്ചച്ചക്കയിലെ പെക്ടിൻ എന്ന ഘടകമാണ് കീമോയുടെ പാർശ്വ ഫലം തടയുന്നത്. പഴങ്ങളിൽ നിന്നു വേർതിരിച്ചെടുക്കുന്ന രാസ പദാർഥമായ പെക്ടിന്റെ സമൃദ്ധ സ്രോതസാണ് ചക്ക.ദ്രവ മിശ്രിതം കുറുക്കു രൂപത്തിലാക്കി ജാം, ജെല്ലി തുടങ്ങിയവ തയാറാക്കാനാണു സാധാരണയായി പെക്ടിൻ ഉപയോഗിക്കുന്നത്.

തടി കുറയ്ക്കാനുളള നല്ലൊരു വഴി കൂടിയാണ് പച്ച ചക്ക ഒരു കപ്പു ചോറിൽ 185 കലോറിയുണ്ട്. എന്നാൽ ഒരു കപ്പു പച്ചച്ചക്കയിൽ ഇത് 115 മാത്രമാണ്. ചോറിനേക്കാൾ ഇതിൽ സ്റ്റാർച്ചിന്റെ അളവ് 40 ശതമാനത്തോളം കുറവുമാണ്. നാരുകൾ ഏറെ അടങ്ങിയ ഒന്നാണ് ചക്ക. ഇതും തടി കുറയ്ക്കാൻ സഹായിക്കുന്നു. വിശപ്പു കുറയ്ക്കുകയും ചെയ്യുന്നു. ക്യാൻസറിനു മാത്രമല്ല, പ്രമേഹത്തിനുളള നല്ലൊരു മരുന്നു കൂടിയാണ് ഇത്. പച്ചച്ചക്ക കഴിയ്ക്കണം എന്നു മാത്രം. പഴുത്തതിൽ ഗ്ലൈസമിക് ഇൻഡെക്സ് കൂടുതലാണ്. എന്നാൽ പച്ചച്ചക്കയിൽ ചപ്പാത്തിയിലുള്ളതിനേക്കാൾ ഗ്ലൈസമിക് ഇൻഡെക്സ് കുറവാണ്. സുലഭമായി ലഭിക്കുന്ന പച്ചച്ചക്കയ്ക്ക് ഇത്രയേറെ ഗുണങ്ങൾ ഉണ്ട് എന്നറിയാതെ വെറുതെ നശിപ്പിച്ചു കളയുന്നത് ഇനിയെങ്കിലും ഒഴിവാക്കാം.

Hot Topics

Related Articles