തോട്ടപ്പുഴശ്ശേരി : സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹപരമായ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് സംസ്ഥാനവ്യാപകമായി നടത്തപ്പെടുന്ന പ്രതിഷേധ പരിപ്പാടിയുടെ ഭാഗമായി കർഷക കോൺഗ്രസ് തോട്ടപ്പുഴശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിറമ്പ് കൃഷിഭവനു മുമ്പിൽ വെച്ച് നടന്ന പ്രതിഷേധ ധർണ്ണ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശ്രീ ജോജി ഇടക്കുന്നിൽ ഉദ്ഘടാനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എം.എം. തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് അപ്പാക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡൻ്റ് മാത്യു എബ്രാഹാം , ജില്ലാ ഭാരവാഹികളായ ബാബു കെ എബ്രാഹം, കെ.എൻ രവി ന്ദ്രനാഥ്, വല്ലാറ്റൂർ വാസുദേവൻപ്പിളളഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ലതാ ചന്ദ്രൻ, വിനോദ് എബ്രാഹാം , മോൻസി , റ്റോജി, പുരുഷോത്തമൻ, ശിവൻകുട്ടി,ഏ.ആർ ബാലൻ , ലക്ഷമണൻ, ഷൈജു എന്നിവർ (പസംഗിച്ചു
കർഷക കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി
