കാർഷിക വനവൽക്കരണ പദ്ധതി കർഷക ദ്രോഹം : എബി ഐപ്പ്

കോട്ടയം : കർഷകർക്കു
ദ്രോഹകരമായ കാർഷിക
വനവൽക്കരണ പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നും ,
കൃഷിയിടത്തിൽ മരങ്ങൾ നടുകയും , അതിന്റെ വളർച്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ നാഷണൽ ടിംമ്പർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണമെന്ന കർശന വ്യവസ്ഥ സാധാരണ കർഷകരെ സംബന്ധിച്ച്
പ്രായോഗികമല്ലെന്നും ,
നടുന്ന മരങ്ങൾ മുറിക്കേണ്ടിവരുമ്പോൾ വിവിധ വകുപ്പുകളുടെ അനുമതി ആവിശ്യമായി വരികയും ,
ഇതു കർഷകരെ മരങ്ങൾ നാട്ടുപിടിപ്പിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യുമെന്നും ,
ഇത് പഴയ ലൈസൻസ്
രാജിലേയ്ക്കും
വൻ അഴിമതിലേയ്ക്കും നയിക്കും.
ആയതിനാൽ കേന്ദ്ര സർക്കാരിന്റെ കാർഷിക വനവൽക്കരണ പദ്ധതി നിയമം തികഞ്ഞ കർഷക ദ്രോഹവുമാണെന്നും
കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു.

Advertisements

Hot Topics

Related Articles