ക്ഷീര കർഷകർ തകർച്ചയിൽ; പാൽ വില വർദ്ധിപ്പിക്കാതെ മിൽമാ ഫെഡറേഷൻ ഒഴിച്ചുകളിക്കുന്നു; ക്ഷീര കർഷകർ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുമെന്ന് എബി ഐപ്പ്

കോട്ടയം: ഉൽപ്പാദനമേഘലയിലെ വർദ്ധിച്ച ചിലവും കാലാവസ്ഥ വ്യതിയാനവും കടുത്ത പ്രതിസന്ധിയിലാക്കിയ ക്ഷീര മേഖലയിൽ വിലവർധവില്ലാതെ മുന്നോട്ട് പോകാനാകില്ല എന്ന് കേരളത്തിലെ ക്ഷീര കർഷകർ ഒരേസ്വരത്തിൽ ആവശൃപ്പെട്ടിട്ടും പാൽവില വർദ്ധിപ്പിക്കുന്ന കാര്യത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്താതെ മിൽമ ഫെഡറേഷൻ ഒളിച്ചുകളി നടത്തുകയാണ് എന്ന് കർഷക കോൺഗ്രസ് ക്ഷീര സെൽ ജില്ല ചെയർമാൻ എബി ഐപ്പ് ആരോപിച്ചു. പാൽ വില വർദ്ധിപ്പിക്കാൻ സമ്മർദ്ദം ചെലുത്തും എന്നു പറഞ്ഞ ചെയർമാൻ ഇതുവരേയും രേഖാമൂലം സർക്കാരിനോട് ഈ വിഷയം ഉന്നയിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത ഇരിക്കുന്നതിനാൽ പാൽ വില വർദ്ധിപ്പിക്കാൻ സർക്കാരിനു താൽപ്പര്യമില്ല. ക്ഷീര കർഷകരെക്കാൾ ഉപഭോക്താക്കൾ ഉള്ള ഈ സംസ്ഥാനത്ത് ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് സർക്കാർ ഭയക്കുന്നു കർഷകരെ മറന്ന് സർക്കാരിനെ സഹായിക്കുന്ന നടപടിയാണ് ചെയർമാൻ സ്വകാരിക്കുന്നത് ഇത് കേരളത്തിലെ ക്ഷീര മേഖലയുടെ തകർച്ചയ്ക്ക് കാരണമാകും.

Advertisements

Hot Topics

Related Articles