ന്യൂഡല്‍ഹി: പ്രശസ്ത ഫാഷൻ ഇൻഫ്ളുവൻസർസുരഭി ജെയിൻ (30) നിര്യാതയായി. ഓവേറിയൻ ക്യാൻസർ ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു.ഇൻസ്റ്റഗ്രാമില്‍ സുരഭിക്ക് നിരവധി ഫോളോവേഴ്സുണ്ട്. ഏപ്രില്‍ 18നാണ് സുരഭി മരിച്ചത്. കുടുംബാംഗങ്ങള്‍ മരണവിവരം സമൂഹ മാദ്ധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. സംസ്കാരം 19ന് ഗാസിയാബാദില്‍ നടന്നു.
രണ്ടുമാസം മുമ്ബ് ചികിത്സയിലുള്ള ചിത്രം സുരഭി സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചിരുന്നു.
”ആരോഗ്യത്തെ കുറിച്ച് നിങ്ങളെ സ്ഥിരമായി അറിയിക്കാൻ സാധിക്കുന്നില്ല. ആരോഗ്യനില വളരെ മോശമാണ്. എല്ലാവരും ചോദിക്കുന്നുണ്ട്. പക്ഷേ, കൂടുതലായി ഒന്നും പറയാനില്ല. കഴിഞ്ഞ രണ്ടു മാസമായി ആശുപത്രിയിലാണ്. ചികിത്സ തുടരുകയാണ്. ഈ ബുദ്ധിമുട്ടുകള്‍ എത്രയും പെട്ടെന്ന് അവസാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു- ചിത്രം പങ്കുവച്ചുകൊണ്ട് സുരഭി ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
27-ാം വയസ്സിലാണ് സുരഭിക്ക് ക്യാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്ക് ശേഷം 149 സ്റ്റിച്ചുകള്‍ ഉണ്ടായിരുന്നെന്നും താൻ വേദന വലിയ സഹിക്കുകയാണെന്നും സുരഭി സമൂഹ മാദ്ധ്യമത്തില്‍ കുറിച്ചിരുന്നു.