ജയ്‌ഹോ എആർ റഹ്മാന്റെതല്ല ! വിവാദം ഉയർത്തി സംവിധായകന്റെ വെളിപ്പെടുത്തൽ

മുംബയ് : ഓസ്‌കാർ ഉള്‍പ്പെടെയുള്ള നിരവധി പുരസ്കാരങ്ങള്‍ എ.ആർ. റഹ്‌മാന് നേടിക്കൊടുത്ത സ്ലംഡോഗ് മില്യണയറിലെ ജയ്‌ഹോ എന്ന ഗാനം അദ്ദേഹം കമ്ബോസ് ചെയ്തതല്ലെന്ന് സംവിധായകൻ രാംഗോപാല്‍ വർമ്മ ആരോപിച്ചു.ഗായകൻ സുഖ്‌വിന്ദർ സിംഗ് ആണ് പാട്ട് ചിട്ടപ്പെടുത്തിയതെന്ന് രാംഗോപാല്‍ വർമ്മ പറഞ്ഞു. ഫിലിം കമ്ബാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍

Advertisements

2008ല്‍ സുഭാഷ് ഘായ് സംവിധാനം ചെയ്ത സല്‍മാൻ ഖാൻ ചിത്രം യുവരാജിന് വേണ്ടിയാണ് ആദ്യം ജയ് ഹോ എന്ന ഗാനം തയ്യാറാക്കിയത്. എന്നാല്‍ ഈഗാനം ചില കാരണങ്ങളാല്‍ ചിത്രത്തില്‍ ഉപയോഗിച്ചില്ല. പിന്നീട് ഇതേ ഗാനം സ്ലംഡോഗ് മില്യണയറില്‍ റഹ്മാൻ ഉപയോഗിക്കുകയായിരുന്നു എന്നാണ് ആർ.വി. ജി പറഞ്ഞത്. യുവരാജിലെ പാട്ട് എത്രയും പെട്ടെന്ന് വേണമെന്ന് സുഭാഷ് ഘായ് ആവശ്യപ്പെട്ടു. എന്നാല്‍ ആ സമയത്ത് റഹ്മാൻ ലണ്ടനിലായിരുന്നു. സുഭാഷ് ഘായ് ഗാനത്തിനായി തിരക്ക് കൂട്ടിയതിനാല്‍ റഹ്മാൻ ജയ് ഹോ ചിട്ടപ്പെടുത്താൻ സുഖ്‌വിന്ദർ സിംഗിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് രാംഗോപാല്‍ വർമ്മ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തെ കുറിച്ച്‌ അറിഞ്ഞ സുഭാഷ് ഘായ് എന്തിന് സുഖ്‌വിന്ദർ സിംഗിനെക്കൊണ്ട് പാട്ട് ചെയ്യിച്ചുവെന്ന് റഹ്മാനോട് ചോദിച്ചു. എന്നാല്‍ റഹ്മാൻ നല്‍കിയ മറുപടി ‘ നിങ്ങള്‍ പണം നല്‍കുന്നത് എന്റെ പേരിനാണ്, സംഗീതത്തിനല്ല. എനിക്ക് വേണ്ടി മറ്റൊരാള്‍ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്ന് ഞാൻ അംഗീകരിച്ചാല്‍ അത് എന്റെ പേരില്‍ തന്നെയാകും. താല്‍ എന്ന ചിത്രത്തിലെ മ്യൂസിക് എന്റെ ഡ്രൈവറോ മറ്റാരോ ആണ് ചെയ്തതെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം”. എന്നായിരുന്നുവെന്ന് രാംഗോപാല്‍ വർമ്മ പറഞ്ഞു. താൻ ഇതുവരെ കേട്ടതില്‍ വച്ച്‌ ഏറ്റവും മികച്ച മറുപടിയാണ് ഇതെന്നാണ് രാംഗോപാല്‍ വ‌ർമ്മ അഭിമുഖത്തില്‍ വിശേഷിപ്പിച്ചത്.

2009ല്‍ ഡാനി ബോയ്‌ല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയറില്‍ ഗുല്‍സാർ, തൻവി എന്നിവരായിരുന്നു ഗാനരചന നിർവഹിച്ചത്. എ,ആർ. റഹ്മാൻ, സുഖ്‌വിന്ദർ സിംഗ്, മഹാലക്ഷ്മി അയ്യർ, വിജയ് പ്രകാശ് എന്നിവർ ചേർന്നാണ് ജയ്‌ഹോ ഗാനം ആലപിച്ചത്. 2009ല്‍ മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് ജയ്‌ഹോ ഓസ്കാർ നേടിയത്. ഓസ്കാറിന് പുറമേ ഗോള്‍ഡൻ ഗ്ലോബ്, ബാഫ്റ്റ അവാർഡുകളും ഗാനം നേടിയിരുന്നു. അതേസമയം രാംഗോപാല്‍ വർമ്മയുടെ ആരോപണങ്ങളോട് എ.ആർ. റഹ്മാൻ പ്രതികരിച്ചിട്ടില്ല.

Hot Topics

Related Articles