വൈക്കം: ഹൂലാഹൂപ്പ് സ്പിൻ ചെയ് വേ ൾഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം പിടിക്കാൻ ഒരു എട്ടുവയസുകാരി . വൈക്കം നഗരസഭ മുൻ വൈസ് ചെയർമാൻ അബ്ദുൾ സലാം റാവുത്തറുടെ കൊച്ചുമകളും കൊടുങ്ങല്ലൂർ മാനംകേരിൽ മുഹമ്മദ് റഫീഖ്, സിനിയ ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഇളയ മകളുമായ റുമൈസ ഫാത്തിമയാണ് ഹൂലാഹൂപ്പ് സ്പിൻ ചെയ്യാനൊരുങ്ങുന്നത്. നാളെ രാവിലെ എട്ടു മുതൽ വൈക്കം സത്യഗ്രഹ സ്മാര ഹാളിലാണ് ഈ കൊച്ചു മിടുക്കിയുടെ പ്രകടനം.നിലവിലുള്ള റെക്കോർഡ് ഒരു മണിക്കൂർ 48 മിനിറ്റാണ്. കൊടുങ്ങല്ലൂർ ഭാരതിയ വിദ്യാഭവൻ വിദ്യാമന്ദിറിലെ മൂന്നാംക്ലാസ് വിദ്യാർഥിയാണ് റുമൈസ ഫാത്തിമ. റെന പർവ്വിൻ, റൈഹാൻ മുഹമ്മദ് എന്നിവർ സഹോദരങ്ങളാണ്. കോതമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. തുടർച്ചയായി മൂന്ന് മുതൽ നാലുമണിക്കൂർ വരെ സ്പിൻ ചെയ്യുവാൻ റുമൈസ സ്വന്തമായി പരിശീലനം നടത്തിയിട്ടുണ്ടെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ. സൈനു പറഞ്ഞു.