മുഖത്തെ ചില ലക്ഷണങ്ങൾ ഫാറ്റി ലിവറിൻ്റെയാകാം; ഏതൊക്കെയാണ് ആ “മുഖലക്ഷണങ്ങൾ”?

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം. മദ്യപാനം മൂലമുള്ളതിനെ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗം എന്നാണ് പറയുന്നത്. മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. ഇതിനെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്ന് പറയുന്നു. ഫാറ്റി ലിവര്‍ സാധ്യതയെ തടയാന്‍ പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ്, മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും തുടങ്ങിയവ പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം. 

Advertisements

പലരിലും രോഗത്തിന്‍റെ  ആദ്യഘട്ടത്തിൽ ലക്ഷണങ്ങള്‍ കാണാറില്ല. രോഗം പുരോഗമിക്കുമ്പോൾ, മുഖത്ത് രോഗ ലക്ഷണങ്ങള്‍ കണ്ടേക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1. മുഖത്തെ വീക്കം അഥവാ മുഖം വീര്‍ത്തിരിക്കുന്നത്  ചിലപ്പോള്‍ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം. 

2.  വായയ്ക്കും കഴുത്തിനും സമീപമുള്ള ഇരുണ്ട ചർമ്മവും ഇതിന്‍റെ സൂചനയാകാം. 

3. മുഖത്ത് ചുവപ്പ് കാണപ്പെടുന്നതും നിസാരമാക്കേണ്ട. 

4. വായയുടെ സമീപം കാണപ്പെടുന്ന ചില പാടുകളും അവഗണിക്കേണ്ട. 

5. മുഖത്തെയും ചര്‍മ്മത്തിലെയും ചൊറിച്ചിലും ഫാറ്റി ലിവറിന്‍റെ ലക്ഷണമാകാം. 

6. മുഖത്തിലും ചർമ്മത്തിലും കാണപ്പെടുന്ന  മഞ്ഞനിറവും ഇതുമൂലമാകാം. 

മറ്റ് ലക്ഷണങ്ങള്‍

അടിവയറ്റിലെ വീക്കം, വീര്‍ത്ത വയര്‍, വയറു വേദന, രക്തസ്രാവം, പെട്ടെന്ന് മുറിവുണ്ടാകുക, ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, മനംമറിച്ചില്‍, വയറിളക്കം തുടങ്ങിയവയൊക്കെ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.