നിങ്ങളുടെ കുട്ടികൾ ആറ് മണിക്കൂറിൽ കൂടുതൽ ചടഞ്ഞിരിക്കാറുണ്ടോ? എന്നാൽ ഫാറ്റി ലിവർ ഇവരെ തേടിയെത്തും…

ദിവസത്തിൽ ആറ് മണിക്കൂറിൽ കൂടുതൽ ചടഞ്ഞിരിക്കുന്ന കുട്ടികൾക്ക് കടുത്ത ഫാറ്റി ലിവർ രോഗവും കരൾ സിറോസിസും വരാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനം.  കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഫാറ്റി ലിവർ രോഗം. ഈ അവസ്ഥ മദ്യപാനം മൂലമല്ല, ഉദാസീനമായ ജീവിതശൈലി മൂലവും ഉണ്ടാകാം. ഫിൻലൻ‍ഡിലെ ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ.  

Advertisements

നേച്ചേഴ്സ് ഗട്ട്& ലിവർ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശരീരം അനങ്ങാതെയും പുറത്തു പോയി കുട്ടികളുമായി കളിക്കാതെയും ഗെയിമിനും കാർട്ടൂണിനും മുന്നിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരിലാണ് പിൽക്കാലത്ത് ഫാറ്റിലിവറിനും ലിവർ സിറോസിസിനുമുള്ള സാധ്യത ഉള്ളതെന്നും പ്രൊഫസർ ആൻഡ്ര്യൂ അഗ്ബജെ പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉദാസീനമായിരിക്കുന്ന ആറ് മണിക്കൂർ കഴിഞ്ഞുള്ള ഓരോ അരമണിക്കുർ കൂടുമ്പോഴും ഇത്തരക്കാരിൽ ഇരുപത്തിയഞ്ച് വയസ്സ് ആകുന്നതിനുമുമ്പേ ഫാറ്റി ലിവർ ഡിസീസിനുള്ള സാധ്യത പതിനഞ്ച് ശതമാനം കൂട്ടുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.

ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണങ്ങള്‍:

വയറിന്റെ മുകളില്‍ വലതുവശത്തായി വേദന, കരളില്‍ നീര്‍വീക്കം, അടിവയറ്റിലെ വീക്കം, അമിത ക്ഷീണം, മുഖത്തെ വീക്കം, വായയ്ക്കും കഴുത്തിനും സമീപമുള്ള ഇരുണ്ട ചർമ്മം, ചര്‍മ്മത്തിലെ ചൊറിച്ചില്‍, ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, മനംമറിച്ചില്‍, വയറിളക്കം തുടങ്ങിയവയൊക്കെ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം. 

Hot Topics

Related Articles