വൈക്കം : ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ഫെഡറൽ ബാങ്ക് ജീവനക്കാർ നടത്തിവരുന്ന പ്രക്ഷോഭ സമരപരിപാടികളുടെ ഭാഗമായി ഫെഡറൽ ബാങ്ക് തലയോലപ്പറമ്പ് ശാഖയുടെ മുന്നിൽ പ്രതിഷേധ പ്രകടനം നടന്നു. ബാങ്ക് ഇടപാടുകാരെ മാനിക്കാതെയും,ജീവനക്കാർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്ന മാനേജ്മെന്റിന്റെ നയങ്ങൾക്കെതിരെ യാണ് ജീവനക്കാർ രാജ്യവ്യാപകമായി പ്രക്ഷോഭ രംഗത്തുള്ളത്. ഫെഡറൽ ബാങ്ക് തലയോലപ്പറമ്പ് ശാഖയുടെ മുൻപിൽ നടന്ന പ്രതിഷേധ പ്രകടനം എ.കെ.ബി ഇ എഫ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ.സി ജോസഫ് ഉദ്ഘാടനം ചെയ്തു.
ഫെഡറൽ ബാങ്കിൽ നിലവിലുള്ള ക്ലാർക്ക്, പ്യൂൺ, സ്വീപ്പർ തസ്തികകളിലെ ഒഴിവുകൾ നികത്തുക, സ്ഥിരം തൊഴിലുകളിൽ കരാർ തൊഴിലാളികളെ നിയമിക്കാതിരിക്കുക , ഇടപാടുകാരുടെ മേൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക , ഇൻസെൻസിറ്റീവ് സമ്പ്രദായം അവസാനിപ്പിക്കുക , ജീവനക്കാർക്കെതിരെയുള്ള പ്രതികാരനടപടികൾ അവസാനിപ്പിക്കുക , ബാങ്കിൽ നിലവിലുള്ള കരാറുകളെ മാനിക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ പ്രക്ഷോഭത്തിൽ ഉള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിഷേധ പ്രകടനത്തിൽ എഫ് ബി ഇ യു ദേശീയ അസിസ്റ്റന്റ് സെക്രട്ടറി ഹരിശങ്കർ എസ് , എഫ് ബി ഇ യു പാലാ റീജണൽ സെക്രട്ടറി രാജേഷ് പി കുമാർ, എ.കെ.ബി. ഇ എഫ് കോട്ടയം ജില്ലാ അസി. സെക്രട്ടറി രോഹിത് രാജ്, സംസ്ഥാന കമ്മിറ്റി അംഗം സിറിയക്ക് കാട്ടുവള്ളിൽ, തലയോലപറമ്പ് ടൗൺ സെക്രട്ടറി കണ്ണൻ, ജില്ലാ കമ്മിറ്റി അംഗം സുരേഷ് എ.എസ് തുടങ്ങിയവർ സംസാരിച്ചു.