ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ഓൾ ഇന്ത്യ കോൺഫറൻസിന് സമാപനമായി; വിശാൽ താക്കർ പ്രസിഡന്റ്; എ.ആർ സുജിത് രാജു ജനറൽ സെക്രട്ടറി

കോട്ടയം: രണ്ട് ദിവസമായി കോട്ടയത്ത് നടന്ന ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ഓൾ ഇന്ത്യ കോൺഫറൻസിനു സമാപനമായി. കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്ന സമ്മേളനം ഞായറാഴ്ച നടന്ന ഡെലിഗേറ്റ് സെഷനോടെയാണ് സമാപിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം പ്രതിനിധി നിരീക്ഷകർ പങ്കെടുത്ത സമ്മേളനത്തിൽ യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റായി ഭാവ്‌നഗർ ബ്രാഞ്ചിലെ വിശാൽ താക്കർ തിരഞ്ഞെടുക്കപ്പെട്ടു. ഹെഡ് ഓഫിസ് ഓപ്പറേഷൻ ഡിപ്പാർട്ട്‌മെന്റിലെ എ.ആർ സുജിത് രാജു ആണ് ജനറൽ സെക്രട്ടറി. ആലുവ ബ്രാഞ്ചിലെ വി.പി ബിനോയ് ട്രഷറായും തിരഞ്ഞെടുക്കപ്പെട്ടു.

Advertisements

മറ്റ് ഭാരവാഹികളായി പി.എം അംബുജം, സി.ആർ ശ്രീലസിത്ത്, സുമിത് സഹദേവൻ നമ്പ്യാർ, വി.പി ശ്രീവിദ്യ, എൻ.സെൽവം, മനോജ് (വൈസ് പ്രസിഡന്റുമാർ), പി.ആർ സുജിത് (സെക്രട്ടറി), എസ്. ശരത് (ഓർഗനൈസിംങ് സെക്രട്ടറി), ഉജ്വൽ വിജയകുമാർ , പി.എസ് ഹരികൃഷ്ണൻ, എസ്.ഹരിശങ്കർ, നഹാസ് പി.സലിം, കെ.എസ് വിമൽ, അഭിജിത്ത് ദാസ്, ഗാർഗാരെ ഷക്കീൽ ഗുലാബ്, പി.അമൽദാസ്, സോളങ്കി സുരേഷ് റാവു, അഖിൽ എസ്.അപ്പുക്കുട്ടൻ, ഭവിൻകുമാർ ദയലാൽ മക്‌സാന, രഞ്ജു രാമചന്ദ്രൻ (അസി.ട്രഷറാർ) എന്നിവരെയും തിരഞ്ഞെടുത്തു.

Hot Topics

Related Articles