കോട്ടയം: കയറ്റുമതി മേഖല നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും അവസരങ്ങളും മറ്റും ചർച്ച ചെയ്യുന്നതിനായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട്സ് ഓർഗനൈസേഷനും ഫെഡറൽ ബാങ്കും ചേർന്ന് സെമിനാർ നടത്തി. കസ്റ്റംസ് കമ്മീഷണർ രാജേന്ദ്രകുമാർ ഐ ആർ എസ് മുഖ്യാതിഥിയായിരുന്നു. കൊച്ചിയിലെ ജോയിന്റ് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആയ കെ എം ഹരിലാലിനെ സെമിനാറിൽ ആദരിച്ചു.
ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും കോട്ടയം സോണൽ മേധാവിയുമായ ബിനോയ് അഗസ്റ്റിൻ, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ രാകേഷ് വി ആർ, റബർ ബോർഡ് ഡപ്യൂട്ടി ഡയറക്ടർ ബിനോയ് കുര്യൻ, എഫ് എ ഐ ഒയുടെ അസിസ്റ്റന്റ് ഡയറക്ടറും കേരള മേധാവിയുമായ രാജീവ് എം സി, ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയുടെ മാനേജിംഗ് ഡയറക്ടർ അബ്രഹാം വർഗീസ്, കെ എസ് എസ് ഐ എ മുൻ പ്രസിഡന്റും പൂവന്തുരുത്ത് ഇൻഡസ്ട്രീസ് അസോസിയേഷന്റെ പ്രസിഡന്റുമായ സേവ്യർ കൊണ്ടോടി, തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൺപതിലധികം വ്യവസായികൾ സെമിനാറിൽ പങ്കെടുത്തു.