ബാങ്ക് ദേശസാൽക്കരണത്തിന് വഴി വച്ചത് ബാങ്ക് തൊഴിലാളി സംഘടനകളുടെ ഇടപെടൽ : മന്ത്രി പി പ്രസാദ്

കോട്ടയം : രാജ്യത്ത് ബാങ്കിംഗ് ദേശസാൽക്കരണത്തിന് വഴിവച്ചത് ബാങ്കിംഗ് സംഘടനകളുടെ ഇടപെടൽ മൂലമാണെന്ന് മന്ത്രി പി. പ്രസാദ്. രാജ്യത്ത് ബാങ്ക് ദേശസാൽക്കരണം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് തൊഴിലാളി സംഘടനകളാണ്. ഇത് കേന്ദ്രസർക്കാർ ഏറ്റെടുത്തു നടപ്പാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ ബാങ്ക് എംപ്ളോയീസ് യൂണിയൻ ദേശീയ സമ്മേളനത്തിൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊരുത്തപ്പെടാൻ കഴിയാത്ത രീതികൾ ആണ് രാജ്യത്തെ ബാങ്കിങ് മേഖലയിൽ നടക്കുന്നത്. ഒരു ഭീകരാക്രമണം പോലും ഇതിനൊക്കെ മറയായി ഉണ്ടാവാം. എന്ത് കൊണ്ട് ഇതൊക്കെ നടക്കുന്നു എന്ന് ചോദിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്.

Advertisements

ചികിത്സാ രീതി പോലെ ആണ് കേന്ദ്ര സർക്കാരിൻ്റെ ബാങ്കിംഗ് മേഖലയിലെ ഇടപെടലുകൾ. ബജറ്റിന് മുൻപ് ഇങ്ങിയ
സാമ്പത്തിക സർവേയിൽ വൻ തോതിൽ ഉള്ള എഴുതി തള്ളലുകളെ കുറിച്ച് മിണ്ടാതെ പോവുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ എത്ര കോടിയാണ് എഴുതി തള്ളിയത്. അതിൻ്റെ ഗുണം ലഭിച്ചത് കോർപറേറ്റുകൾക്ക് മാത്രം ആണ്. അത് ഒരിക്കലും സാധാരണക്കാരനു
ഗുണകരം ആവുന്നില്ല. ബാങ്കിംഗ് മേഖലയെ പ്രവർത്തിക്കാൻ സഹായിക്കുന്ന പ്രധാന മൂലധനം സാധാരണക്കാരൻ്റെ പണം ആണെന്നിരിക്കെ അവർക്ക് ഒരു ഗുണവും ഉണ്ടാവുന്നില്ല. വൻകിടക്കാർക്ക് വേണ്ടി
സാധാരണക്കാരൻ്റെ നിക്ഷേപം ചിലവിടുന്ന കോർപറേറ്റ് കളുടെ ആർത്തിക്ക്
മുന്നിൽ വാതിൽ തുറന്നിടുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നമ്മുടെ ബാങ്കിംഗ് മേഖല ഇന്ന് കാണും വിധം ശക്തിപ്പെട്ട് വന്നത് നിരവധി സമര പോരാട്ടങ്ങളിലൂടെയാണ്. 1969 ൽ ബാങ്ക് ദേശസാത്കരണം ബാങ്കിംഗ് മേഖല കണ്ട ഏറ്റവും സുപ്രധാന കാൽവയ്പ് ആയിരുന്നു. സാധാരണക്കാരന് ബാങ്കിങ് മേഖല തുറന്ന് നൽകിയത് അതിലൂടെയാണ്. എഐ ബി എയുടെ ഇടപെടൽ ആണ് അതിന് തുടക്കം ഇട്ടത്. ആഗോളവത്കരണത്തിൻ്റെ നാളുകൾ ഇന്ന് രാജ്യത്തെ എത്തിച്ചിരിക്കുന്നത് ഏത് അവസ്ഥയിലേക്ക് ആണെന്ന് എല്ലാവർക്കും അറിയാം. കൂടുതൽ അയൽക്കാരെ സൃഷ്ടിച്ചപ്പോൾ ആഗോളവത്കരണത്തി്ന് കൂടുതൽ സഹോദരന്മാരെ സൃഷ്ടിക്കാൻ ആയില്ല.
ബാങ്കിംഗ് മേഖലയിൽ ആഗോളവത്കർണത്തിൻ്റെ പ്രശ്നങ്ങൾ
രൂക്ഷം ആയി. സാധാരണക്കാരൻ്റെ പണമാണ് ബാങ്കിങ് മേഖലയുടെ നട്ടെല്ല്. എന്നാല് അവൻ്റെ
നിക്ഷേപത്തിന് മാന്യമായ പലിശ നൽകാൻ പോലും പറ്റുന്നില്ല. ഇന്ത്യൻ ജനതയിൽ 90 ശതമാനവും 25000 രൂപയിൽ താഴെ വരുമാനം ഉള്ളവർ ആണ്. ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ പാളിപ്പോകുന്ന പരിഷ്കാരങ്ങൾ ആണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് വിശാൽ താക്കൂർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എംപി മുഖ്യാതിഥിയായി പങ്കെടുത്തു. എ.ഐ.ബി.ഇ.എ ജനറൽ സെക്രട്ടറി സി.എച്ച് വെങ്കിടാചലം , എഫ് ബി ഒ എ പ്രസിഡൻ്റ് സച്ചിൻ ജേക്കബ് പോൾ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും സ്വാഗത സംഘം ചെയർമാനുമായ അഡ്വ.വി.ബി ബിനു, ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എ.ആർ സുജിത്ത് രാജു, ട്രഷറർ കെ.ഒ ജോണി, എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറിയും എ.ഐ.ബി.ഇ.എ ജോയിന്റ് സെക്രട്ടറിയുമായ ബി.രാമപ്രകാശ്, സംഘാടക സമിതി ജനറൽ കൺവീനർ എസ് ഹരിശങ്കർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles