അൽപം കയ്പ്പ് ഉണ്ടെങ്കിലും വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് വളരെ ഫലപ്രദം…എങ്ങനെ? അറിയാം

ഭക്ഷണത്തിന് രുചി നൽകാൻ‌ മാത്രമല്ല വിവിധ രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിനും ഉലുവ സഹായകമാണ്. അൽപ്പം കയ്പ്പുള്ളതാണെങ്കിലും ഇതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളും ധാതുക്കളും ശരീരത്തിന് വളരെ പ്രധാനമാണ്. ഫൈബർ, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ് എന്നിവയുൾപ്പെടെയുള്ള ധാതുക്കളാൽ സമൃദ്ധമാണ് ഉലുവ. 

Advertisements

വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ പലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിയന്ത്രണത്തിലാക്കാനും ഉലുവയ്ക്ക് കഴിവുണ്ട്. ദിവസവും രാവിലെ വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പതിവായി ഉലുവ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ അകറ്റുന്നതിന് സഹായകമാണ്. പ്രത്യേകിച്ച്, ഇത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

ഉലുവയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും സഹായകമാണ്. ഉലുവ വെള്ളം കുടിച്ചാൽ ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. ഇതിലടങ്ങിയിരിക്കുന്ന നാരുകൾക്ക് ദഹനക്കേട്, മലബന്ധം, വായുവിൻറെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ കഴിയും.

പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, ഇരുമ്പ് എന്നിവ ഉലുവയിൽ അടങ്ങിയിരിക്കുന്നു. അസിഡിറ്റി പ്രശ്‌നമുള്ള ആളുകൾ ഇതൊഴിവാക്കാൻ എല്ലാ ദിവസവും രാവിലെ ഒരു ടീസ്പൂൺ കുതിർത്ത ഉലുവ കഴിക്കുന്നത് ഗുണം ചെയ്യും. ഉലുവ വെള്ളം കുടിക്കുന്നത് സ്ത്രീകളിൽ ആർത്തവ വേദന കുറയ്ക്കുന്നതിന് സഹായകമാണ്. 

മുടി വളർച്ചയ്ക്ക് ആവശ്യമായ രണ്ട് പോഷകങ്ങളാണ് ഇരുമ്പും പ്രോട്ടീനും. ഇവ രണ്ടും ഉലുവയിലുണ്ട്.  ഉലുവ വെള്ളത്തിലെ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം, ആസ്തമ തുടങ്ങി അവസ്ഥകൾ ലഘൂകരിക്കാനും സഹായിക്കും.

Hot Topics

Related Articles