ഫെസ്റ്റിവൽ ഓഫ് റെസിസ്റ്റൻസ് ; ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക ; എസ്എഫ്ഐ നേതൃത്വത്തിൽ ബിഎസ്എൻഎൽ മാർച്ച് സംഘടിപ്പിച്ചു

കോട്ടയം : ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക.എന്ന മുദ്രവാക്യം ഉയർത്തി എസ് എഫ് ഐ കുമരകം എസ് എൻ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി എസ് എൻ എൽ മാർച്ച്‌ സംഘടിപ്പിച്ചു.പ്രതിഷേധ യോഗം എസ്എഫ്ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റ് എം എസ് ശരത്ത് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ അക്ഷയ് കെ എസ് അധ്യക്ഷനായി. എസ്എഫ്ഐ കോട്ടയം ഏരിയ സെക്രട്ടറി അക്ഷയ് ലാൽ, ഏരിയ പ്രസിഡന്റ് അശ്വിൻ ബിജു, ഏരിയ വൈസ് പ്രസിഡന്റ് ബിബിൻ, ഏരിയ കമ്മിറ്റി അംഗം ശരത്ത് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സഫീർ സ്വാഗതവും, യൂണിറ്റ് സെക്രട്ടറിയേറ്റ് അംഗം ശരത്ത് നന്ദിയും പറഞ്ഞു.

Hot Topics

Related Articles