റഫർ ചെയ്ത രോഗി തെരുവിൽ മരിച്ച സംഭവം; സൂപ്രണ്ടിന്റെ റിപ്പോർട്ട് തള്ളി ജില്ലാ പഞ്ചായത്ത്; നടപടി വേണമെന്നാവശ്യം

കണ്ണൂർ: ജില്ലാ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്ത രോഗി തെരുവില്‍ മരിച്ച സംഭവത്തില്‍ കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട്‌ തള്ളി ജില്ലാ പഞ്ചായത്ത്‌. സുരക്ഷാ ജീവനക്കാർക്കും നഴ്സിംഗ് ചുമതലയുള്ളവർക്കും എതിരെ നടപടി വേണമെന്ന് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. സൂപ്രണ്ട് നല്‍കിയ റിപ്പോർട്ടില്‍ രോഗി പുറത്തു പോയതിനെ വീഴ്ച വ്യക്തമാക്കിയിട്ടില്ല. പൊലീസിനും സംഭവത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പറഞ്ഞു.

Hot Topics

Related Articles