പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. സംഭവത്തിൽ നാലു പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.
ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ ഒരേ ക്യാംപിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് പരസ്പരം അടിപിടിയിൽ ഏർപ്പെട്ടത്. ഇവരിലൊരാൾ കത്തിയെടുത്തി മറ്റേയാളെ കുത്തി. ജിത്തു എന്ന ആൾക്ക് ആണ് കുത്തേറ്റത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുത്തേറ്റ ആൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ വയറിലേറ്റ കുത്ത് ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
കല്ലും കട്ടയും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എല്ലാ ഞായറാഴ്കളിലും ഇവർ തമ്മിലടിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
നഗരത്തിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചായിരുന്നു ഇവരുടെ പരാക്രമം.