തലയോലപറമ്പ്: നാടക ചലച്ചിത്രനടൻ എ.ഇ.ആൻ്റണിയുടെ മൃതദേഹം ദുർഗന്ധം വമിക്കുന്ന നിലയിൽ (യംഗ് ഇന്ത്യ ഐ ടി ഐ തലയോലപറമ്പ് ഉടമ – 80) വീടിനുള്ളിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ തലപ്പാറയിലാണ് സംഭവം. ഇദേഹത്തിൻ്റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ എത്തി നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. ഏതാനും ദിവസം മുമ്പ് ഭാര്യ മകളുടെ വീട്ടിൽപ്പോയതിനെ തുടർന്ന് ആൻ്റണി തനിച്ചായിരുന്നു.
നാടകത്തിൽ പതിറ്റാണ്ടുകളോളം സജീവമായിരുന്ന കൊച്ചിൻ ആൻ്റണി ഏതാനും ചലച്ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു ചലച്ചിത്രം നിർമ്മിക്കാൻ ശ്രമിച്ചെങ്കിലും പാതിയിൽ മുടങ്ങിയിരുന്നു. വിവരമറിഞ്ഞ് ഭാര്യയും മക്കളും സ്ഥലത്തെത്തി. ഇന്ന് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും.