സിനിമ മേഖലയിലെ ജന്മിത്വവും,അടിമത്വവും,അയിത്വവും,തമ്പ്രാൻ ഭരണവും അവസാനിപ്പിക്കണം : ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി

തിരുവല്ല : സിനിമ മേഖലയിലെ ജന്മിത്വവും,അടിമത്വവും,അയിത്വവും,തമ്പ്രാൻ ഭരണവും അവസാനിപ്പിക്കണം-ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി.

Advertisements

    റാന്നി പുതുശ്ശേരിമല പതാക്ക് സുധാകരന്റെ വസതിയിൽ ചേർന്ന കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ പുതുശേരിമല യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിനിമാ മേഖലയിലെ ലൈഗിക അരാജകത്വം സാംസ്കാരിക കേരളത്തിന് അപമാനം.നടീ-നടൻമാർക്ക് നിർഭയമായി സുരക്ഷയോടെ തൊഴിൽ ചെയ്യാവുന്ന മേഖലയായി സിനിമയുടെ പ്ലാറ്റ്ഫോം മാറണം.കലോപാസകർ ചൂഷണം ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകരുത് .ഇരകളെ വീണ്ടും പീഡിപ്പിക്കാതെ അധികാരികൾ വേട്ടക്കാരെ മാതൃകാപരമായ ശിക്ഷ നൽകണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

    സിനിമാരംഗത്തെ ചിലരുടെ കുത്തകമേധാവിത്വം അവസാനിപ്പിക്കണം.സിനിമക്കും,സിനിമാ നിർമ്മാണത്തിനും അടിയന്തിരമായി നയരേഖ ഉണ്ടാകണം അദ്ദേഹം പറഞ്ഞു.കലാ പ്രതിഭകളുടെ ചെറുപ്പക്കാരുടെ നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തി ഭാവി തകർക്കാൻ പാടില്ല. സിനിമ പ്രവർത്തകർ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുകയും സമൂഹത്തിന്റെ നന്മക്കുവേണ്ടിയുള്ള മൂല്യങ്ങളുള്ള ചിത്രങ്ങൾ നിർമ്മിക്കുകയും വേണം.

    യോഗത്തിൽ മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ കോഴിക്കോട്ടിൽ ഗോപി  അദ്ധ്യക്ഷത വഹിച്ചു. 

   കെ.പി.ജി.ഡി.സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ മഖ്യ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി അനൂപ് മോഹൻ ഗാന്ധി സദസിന്റെ ക്ലാസ് നയിച്ചുകൊണ്ട് പ്രഭാഷണം നടത്തി.

    ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷണൻ പുതിയ ഭാരവാഹികളെ ഷാൾ അണിയിച്ച് ആദരിച്ച് അനുമോദന പ്രസംഗം നടത്തി.

      ജില്ലാ ട്രഷറർ സോമൻ ജോർജ്ജ്,വൈസ് പ്രസിഡൻറ് അഡ്വ.ഷൈനി ജോർജ്,സെക്രട്ടറി അനൂപ് മോഹൻ,ഡി.കെ.റ്റി.എഫ്.അടൂർ ബ്ലോക്ക് പ്രസിഡൻറ് മണ്ണടി മോഹൻ,കെ .പി.ജി.ഡി.റാന്നി നിയോജക മണ്ഡലം ചെയർമാൻ പി.റ്റി.രാജു.,സെക്രട്ടറി ഓമന സത്യൻ,ട്രഷറർ വിൽസൺ പെരുന്നാട്,ഓർഗനൈസറൻമാരായ സുധാകരൻ,ജോയി കരിംകുറ്റി,പുതുശേരിമല യൂണിറ്റ് പ്രസിഡൻറ് പ്രദീപ് കുളങ്ങര,ജനറൽ സെക്രട്ടറി റ്റി.ജി.മോഹനൻ പിള്ള,ട്രഷറർ കെ.സി.ചെറിയാൻ,വൈസ് പ്രസിഡൻറ് കനകലത,സെക്രട്ടറി ബാബു പുത്തൻ പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

      കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പുതുശ്ശേരിമല യൂണിറ്റ് രൂപീകരിച്ചു.പ്രദീപ് കുളങ്ങര -ചെയർമാൻ,കനകലത ടീച്ചർ-വൈസ് ചെയർമാൻ,റ്റി.ജി.മോഹനൻ പിള്ള-ജനറൽ സെക്രട്ടറി,ബാബു പുത്തൻ പറമ്പിൽ-സെക്രട്ടറി,രാജു കരിംകുറ്റി-ട്രഷറർ എന്നിവരടങ്ങുന്ന 13 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.