തിരുവനന്തപുരം :സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. സര്‍ക്കാര്‍ ഓഫിസുകള്‍ മോടി പിടിപ്പിക്കല്‍, ഫര്‍ണിച്ചര്‍- വാഹനങ്ങള്‍ വാങ്ങല്‍ എന്നിവക്കുള്ള നിയന്ത്രണമാണ് നീട്ടിയത്. സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാലാണ് തീരുമാനം. 2020 കോവിഡ് കാലത്താണ് സംസ്ഥാനത്ത് ആദ്യമായി സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അന്നും സര്‍ക്കാര്‍ ഓഫീസുകളുടെ മോടി പിടിപ്പിക്കല്‍, പുതിയ ഫര്‍ണിച്ചറുകളും വാഹനങ്ങളും സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വാങ്ങുന്നത് എന്നിവക്ക് ധനവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് 2021ലും ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തിക സാഹചര്യം തീരെ മോശമായതിനാലാണ് ഇത്തരമൊരു തീരുമാനമെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്.