രാവിലെ എണീക്കുമ്പോൾ ചർമ്മം പട്ടുപോലെ തിളങ്ങണമോ? എന്നാൽ രാത്രിയിൽ ഈ ക്രീം തേച്ച് കിടന്നോളൂ… 

പകൽ സമയത്തെ പോലെ തന്നെ രാത്രിയിലും ചർമ്മത്തിന് പരിചരണവും സംരക്ഷണവും വളരെ അത്യാവശ്യമാണ്. ചർമ്മത്തിൻ്റെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ രാത്രിയിൽ സംരക്ഷണം ഏറെ സഹായിക്കും. പകൽ സമയത്ത് ച‍ർമ്മത്തിൽ ധാരാളം അഴുക്കും മലിനീകരണവുമൊക്കെ ച‍ർമ്മത്തിൽ ഉണ്ടാകുന്നത്. രാത്രിയിൽ നമ്മൾ ഉറങ്ങുന്ന സമയത്ത് ചർമ്മത്തിൽ പല തരത്തിലുള്ള പ്രക്രിയകളാണ് നടക്കുന്നത്. 30 കഴിയുന്നവർ തീർച്ചയായും ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള സംരക്ഷണം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. രാത്രി ഉറങ്ങുന്നതിന് മുൻപ് മേക്കപ്പ് എല്ലാം കളഞ്ഞ ശേഷം സിറമോ അല്ലെങ്കിൽ നൈറ്റ് ക്രീമോ യൂസ് ചെയ്യാൻ ശ്രദ്ധിക്കണം ഇത്തരത്തിൽ രാത്രി ചർമ്മത്തിൽ ഉപയോ​ഗിക്കാൻ കഴിയുന്ന ഒരു ക്രീം വീട്ടിൽ തന്നെയുണ്ടാക്കാം.

Advertisements

അരി

ചർമ്മ സംരക്ഷണത്തിൽ അരിയ്ക്കുള്ള പങ്ക് വളരെ വലുതാണ്. അരിയും ചോറുമൊക്കെ ചർമ്മത്തിലെ പല പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ ഏറെ സഹായിക്കും. പൊതുവെ കൊറിയക്കാർ ചർമ്മ സംരക്ഷണത്തിനായി അരിയും ചോറുമൊക്കെ ഉപയോ​ഗിക്കാറുണ്ട്. അരി വെള്ളവും കഞ്ഞി വെള്ളവും ചർമ്മത്തിന് നല്ല തിളക്കവും ഭം​ഗിയും നൽകാൻ ഏറെ ഉപയോ​ഗപ്രദമാണ്. ആൻ്റി ഓക്സിഡൻ്റുകൾ ധാരാളമുള്ളതിനാൽ അരി വെള്ളം ചർമ്മത്തിന് തിളക്കം നൽകുന്നു. മാത്രമല്ല പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ തടയാനും അരി വെള്ളം ഏറെ നല്ലതാണ്. ചർമ്മത്തിലെ ചുവപ്പ്, വീക്കം പോലെയുള്ള പ്രശ്നങ്ങൾക്കും അരി വെള്ളം ഏറെ നല്ലതാണ്.

കറ്റാ‍ർവാഴ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുടിയ്ക്കും ചർമ്മത്തിനും കറ്റാർവാഴയ്ക്കുള്ള പങ്ക് പറഞ്ഞ് അറിയിക്കാൻ കഴിയില്ല. ചർമ്മത്തിന് തിളക്കം കൂട്ടാനും ഭംഗിയ്ക്കും വളരെ നല്ലതാണ് കറ്റാർവാഴ. ആൻ്റി ബാക്ടീരിയൽ ആൻ്റി ഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് കറ്റാർവാഴ അതുകൊണ്ട് തന്നെ ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ വളരെ നല്ലതാണ് കറ്റാർവാഴ. പ്രായമാകുന്നതിൻ്റെ എല്ലാ ലക്ഷണങ്ങളും ഇല്ലാതാക്കാൻ കറ്റാർവാഴ ഏറെ സഹായിക്കും. മൃതകോശങ്ങളെ നീക്കം ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ വളരെ നല്ലതാണ് കറ്റാർവാഴ

വെളിച്ചെണ്ണ

മുടിയ്ക്ക് വെളിച്ചെണ്ണ എത്ര നല്ലതാണെന്ന് എല്ലാവർക്കുമറിയാം. അതുപോലെ ചർമ്മത്തിന് വെളിച്ചെണ്ണ വളരെ നല്ലതാണ്. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ചർമ്മത്തിൻ്റെ വരൾച്ച് കുറയ്ക്കാൻ ഏറെ സഹായിക്കും. ചർമ്മം ചെറുപ്പമാക്കി വയ്ക്കാനും വെളിച്ചെണ്ണ ഏറെ നല്ലതാണ്. ചർമ്മത്തിലെ കറുത്ത പാടുകൾ നിറ വ്യത്യാസം എന്നിവയെല്ലാം വെളിച്ചെണ്ണ ഉപയോ​ഗിച്ച് മാറ്റാവുന്നതാണ്.

ഓട്സ്

ചർമ്മത്തിൽ പ്രക്യതിദത്തമായ സ്ക്രബായി പ്രവർത്തിക്കാൻ ഓട്സിന് സാധിക്കും. പലപ്പോഴും ചർമ്മ സംരക്ഷണത്തിൽ ഓട്സ് ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. എക്സ്ഫോളിയേറ്ററായാണ് ഓട്സ് ചർമ്മത്തിൽ പ്രവ‍ർത്തിക്കുന്നത്. എണ്ണമയമുള്ള ചർമ്മത്തിന് വളരെ നല്ലതാണ് ഓട്സ്. മാത്രമല്ല മുഖക്കുരു, ചർമ്മത്തിലെ ചൊറിച്ചിൽ, വരണ്ട ചർമ്മം പോലെയുള്ള പ്രശ്നങ്ങൾക്കും ഓട്സ് ഒരു മികച്ച പരിഹാര മാർ​ഗമാണ്. ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറന്തള്ളി ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ ഓട്സിന് കഴിയാറുണ്ട്.

വൈറ്റമിൻ ഇ

വൈറ്റമിൻ ഇയിൽ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും മുടിയ്ക്കും ചർമ്മത്തിനും വളരെ പ്രധാനമാണ്. പ്രായമാകുമ്പോൾ ചർമ്മത്തിനുണ്ടാകുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ വൈറ്റമിൻ ഇ ഏറെ നല്ലതാണ്. ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും ചർമ്മത്തെ ആരോ​ഗ്യമുള്ളതാക്കാനും വൈറ്റമിൻ ഇ വളരെ അത്യന്താപേക്ഷിതമാണ്. ചർമ്മത്തെ അൾട്രാവയ്ലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കാനും വൈറ്റമിൻ ഇ ഏറെ നല്ലതാണ്.

ക്രീം തയാറാക്കാം

ഒരു ടേബികൾ സ്പൂൺ അരിയും ഒരു ടേബിൾ സ്പൂൺ ഓട്സും അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ഇനി ഇത് അരച്ച് എടുത്ത ശേഷം അരിച്ച് അതിൻ്റെ വെള്ളം എടുക്കുക. അതിലേക്ക് അൽപ്പം കറ്റാർവാഴയുടെ ജെല്ലും ഒരു വെറ്റമിൻ ഇ ഗുളികയും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത ശേഷം നന്നായി യോജിപ്പിക്കുക. ഇനി രാത്രി കിടക്കുന്നതിന് മുൻപ് ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.