വന നിയമ ഭേദഗതി നിർദ്ദേശം; മുഖ്യമന്ത്രി ഉറപ്പുപാലിച്ചു : ജോസ് കെ മാണി

കോട്ടയം:_ വന നിയമ ഭേദഗതിക്കുള്ള നടപടികൾ തുടരില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം സ്വാഗതാർഹവും അഭിനന്ദനീയവുമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. തികച്ചും ജനവിരുദ്ധവും കര്‍ഷക വിരുദ്ധവുമായ പല നിർദ്ദേശങ്ങളും ഭേദഗതിക്കുള്ള കരട് വിജ്ഞാപനത്തിലുൾപ്പെട്ടിരുന്നു. കേരളത്തില്‍ വനാതിര്‍ത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ ഒരു കോടി മുപ്പത് ലക്ഷം കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്തുത നിർദ്ദേശങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് കേരളാ കോൺഗ്രസ് എം സ്വീകരിച്ചത്.

Advertisements

കഴിഞ്ഞ ഡിസം. 23 ന് കേരളാ കോൺഗ്രസ് എം പാർലമെന്ററി പാർട്ടി മുഖ്യമന്തിയെ നേരിൽ കണ്ട് വന നിയമ ഭേദഗതി നിർദ്ദേശങ്ങളിലുള്ള ആശങ്കകൾ അറിയിച്ചിരുന്നു. ജനവിരുദ്ധമായ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകില്ലെന്ന ഉറപ്പ് അന്ന് മുഖ്യമന്ത്രി നൽകിയിരുന്നു. ആ ഉറപ്പാണ് ഇപ്പോൾ പ്രാവർത്തികമായിരിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.

Hot Topics

Related Articles