സൈൻ പ്രിന്റിങ്ങ് ഇന്റസ്ട്രീസ് അസോസിയേഷൻ (എസ്.പി.ഐ.എ) സംസ്ഥാന സമ്മേളനവും അഖിലേന്ത്യ സൈനേജ് എക്സിബിഷനും : നവംബർ 4, 5, 6 തീയ്യതികളിൽ എറണാകുളത്ത് 

കോട്ടയം: ചെറുകിട വ്യവസായ മേഖലയിൽ ഏറെ പ്രധാന്യം അർഹിക്കുന്ന സൈൻ പ്രിന്റിങ്ങ് വ്യവസായം പുരോഗമിപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കേരളത്തിലെ മുഴുവൻ പ്രിന്റിങ്ങ് യൂണിറ്റുകളുടെയും ഏകീ കൃത കൂട്ടായ്മയായ സൈൻ പ്രിന്റിങ്ങ് ഇന്റസ്ട്രീസ് അസോസിയേഷന്റെ (എസ്.പി.ഐ.എ) ആറാമത് സംസ്ഥാന സമ്മേളനം നെടുമ്പാശ്ശേരി സാജ് എർത്ത് റിസോർട്ടിലും പ്രതിനിധി സമ്മേളനം ക്വാളിറ്റി ഏയർപോർട്ട് ഹോട്ടൽ ഓഡിറ്റോറിയത്തിലും ഇൻഡോർ & ഔട്ട്ഡോർ അഡ്വർടൈസിങ്ങ് കം ഓൾ ഇന്ത്യ സൈനേജ് ഇന്റസ്ട്രി എക്സിബിഷൻ നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിലും 2022 നവം ബർ 4, 5, 6 തീയ്യതികളിൽ നടക്കും. 

Advertisements

സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം 2022 നവംബർ 5 ന് വൈകു ന്നേരം 4 മണിക്ക് ബഹു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും എക്സിബി ഷന്റെ ഉദ്ഘാടനം നവംബർ 4ന് രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം നവംബർ 4ന് വൈകുന്നേരം 3 മണിക്ക്  ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് ആർ . ചന്ദ്ര ശേഖരനും നിർവഹിക്കും. എക്സിബിഷനിൽ അൻവർ സാദത്ത് എം.എൽ. എ., വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല  എന്നിവർ ആശംസകൾ അർപ്പിക്കും. പ്രതിനിധി സമ്മേളനത്തിൽ വ്യാപാരി വ്യവ സായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, എസ്.പി.ഐ.എ സംസ്ഥാന മുഖ്യ രക്ഷാധികാരി വെൺപകൽ ചന്ദ്രമോഹനൻ എന്നിവർ മുഖ്യപ്രഭാഷണവും സി.ഐ.ടി.യു ഏറണാകുളം ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി, ബി.എം.എസ് ജില്ലാ പ്രസിഡന്റ് ധനീഷ് നീറിക്കോട് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതുസമ്മേളനത്തിൽ ബഹു. ചാലക്കുടി എം.പി. ശ്രീ. ബെന്നി ബെഹ നാൻ മുഖ്യപ്രഭാഷണം അവതരിപ്പിക്കും. ആലുവ എം.എൽ.എ. അൻവർ സാദത്ത് സർട്ടിഫിക്കറ്റും ഐ.ഡി. കാർഡും വിതരണം നടത്തും. മുൻ എം.എൽ.എ. വി.കെ.സി. മമ്മദ്കോയ, ബഹു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്റ്റേറ്റ് പ്രസിഡന്റ് രാജു അപ്സര, കെ.എസ്.എസ്.ഐ.എ സ്റ്റേറ്റ് പ്രസിഡന്റ് വി. നിസാറുദ്ദിൻ എന്നിവർ പ്രത്യേക പ്രഭാഷണവും നടത്തും. ആശംസകൾ അർപ്പിച്ച് ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എറണാകുളം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, കെ എ ഐ എ സ്റ്റേറ്റ് പ്രസിഡന്റ് സയ്ദ് അക്ബർ, കെ.എ.ഐ.എ സ്റ്റേറ്റ് ജനറൽ സെക്രട്ടറി പി.എം. ഹസ നാർ എന്നിവർ സംസാരിക്കും.

സംസ്ഥാന സമ്മേളനത്തിൽ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ, വിവിധ സംഘടന നേതാക്കൾ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു. എക്സിബിഷനിൽ കേരളത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും ഇൻഡോർ & ഔട്ട്ഡോർ സംബന്ധമായതും സൈനേജ് ഇന്റസ്ട്രിയുമായി ബന്ധപ്പെട്ടതുമായ മുഴുവൻ നിർമാതാ ക്കളും മൊത്തവിതരണക്കാരും ഡീലേർസും മറ്റ് അനുബന്ധവ്യവസായ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.

 കേരളത്തിലെ 14 ജില്ലകളിലും ഉള്ള ജില്ലാ കമ്മിറ്റികളിലെ മെമ്പർമാരുടെ ബിസിനസ് പ്രവർത്തനങ്ങൾ ഒന്നുകൂടി ഊർജിതപ്പെടുത്തുക, സൈൻ പ്രിന്റിങ്ങ് വ്യവസായ രംഗത്ത് ഉണ്ടായികൊണ്ടിരിക്കുന്ന നൂതന സംവിധാനങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യുക, പ്രതി സന്ധികൾ തരണം ചെയ്യുവാൻ ആവശ്യമായ മാർഗനിർദ്ദേശങ്ങളും സഹായങ്ങളും ലഭ്യമാ ക്കുക, യൂണിറ്റുകൾ തമ്മിലുള്ള ബന്ധം ഒന്നുകൂടി ദൃഢമാക്കുക, യൂണിറ്റുകളുടെ തുടർപ്രവർത്തനം നല്ല രീതിയിൽ കാര്യക്ഷമമാക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ നിറ വേറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് 6-ാം സംസ്ഥാന സമ്മേളനം നടത്തപ്പെടുന്നത്. സംസ്ഥാന പൊതുസമ്മേളനം നടക്കുന്ന നവംബർ 5 ശനിയാഴ്ച കേരളത്തിലെ മുഴുവൻ സെൻ പ്രിന്റിങ്ങ് സ്ഥാപനങ്ങളും അവധിയായിരിക്കും. സംസ്ഥാന ട്രഷറർ കെ.ടി ആൻഡ്രൂസ് ജില്ലാ പ്രസിഡന്റ് സനൂപ് എസ് , ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആൻഡ്രൂസ് , മുൻ അംഗം പ്രശോഭ് എന്നിവർ പങ്കെടുത്തു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.