ട്രാഫിക് സുഗമമാക്കാൻ കോട്ടയം നഗരത്തിൽ കൂടുതൽ റബ്ബറൈസ്ഡ് ഫ്ലെക്സി പോളുകൾ സ്ഥാപിച്ചു

കോട്ടയം : കഞ്ഞിക്കുഴിയിൽ സ്ഥാപിച്ച പുതിയ രീതിയിൽ ഉള്ള പോളുകൾ വിജയമായതിനെ തുടർന്ന് കോട്ടയം നഗരത്തിലെ മനോരമ – ഈരയിൽ കടവ് റോഡ്, ബേക്കർ ജംഗ്ഷൻ – കുമരകം റോഡ്, ബേക്കർ ജംഗ്ഷൻ -നാഗമ്പടം റോഡ്, ചുങ്കം -വാരിശ്ശേരി റോഡ് തുടങ്ങിയ തിരക്കുള്ള സ്ഥലങ്ങളിലാണ് ഫ്ലെക്സി പോളുകൾ സ്ഥാപിച്ചത്.

Advertisements

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം കോട്ടയം ഡി. വൈ. എസ്. പി. അനീഷ് കെ. ജി. യുടെ നേതൃത്വത്തിൽ മില്ലെനിയും റബ്ബർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ ആണ് ഫ്ലെക്സി പോളുകൾ സ്ഥാപിച്ചത്.

Hot Topics

Related Articles