പ്രളയ സൂചന നല്‍കി പെരുമഴ; പത്തനംതിട്ട ജില്ലയില്‍ ഡാമുകള്‍ തുറന്ന് വിടാന്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

പത്തനംതിട്ട: പെരുമഴ പ്രളയത്തിലേക്കുള്ള സൂചന നല്‍കി തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് പേമാരി തുടരുന്നു. 2018 ലെ പ്രളയ സമയത്ത് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ മഴ , കഴിഞ്ഞ കുറച്ച് ദിവസം കൊണ്ടു തന്നെ ലഭിച്ചതായ കണക്കുകള്‍ ആണ് പുറത്ത് വരുന്നത്. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം കനത്ത മഴയില്‍ മുങ്ങി നില്‍ക്കുകയാണ്. കോട്ടയം പത്തനംതിട്ട തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.

പത്തനംതിട്ട ജില്ലയില്‍ ഡാമുകള്‍ തുറന്ന് വിടാന്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം മുണ്ടക്കയത്തും കണമലയിലും അടക്കം കനത്ത മഴയില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മീനച്ചില്‍ താലൂക്കില്‍ 2 വീടുകള്‍ ഭാഗികമായി തകര്‍ന്നു. താലൂക്ക് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നിരവധി റോഡുകളില്‍ വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്.

Hot Topics

Related Articles