സാമൂഹിക വിരുദ്ധരുടെ അതിക്രമം; നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ രാത്രിയിലെത്തി ഇലക്‌ട്രിക് വയറുകള്‍ മുറിച്ചുമാറ്റി

കൽപ്പറ്റ : വയനാട്ടില്‍ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ വയറിങ്ങ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി. വയനാട് അമ്ബലവയല്‍ ദേവിക്കുന്ന് മില്ലിന് സമീപത്തെ വീട്ടിലാണ് സംഭവം. പോലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.

അമ്ബലവയല്‍ മാർട്ടിൻ ആശുപത്രിക്ക് സമീപം ഷീബ പ്രശാന്ത് എന്ന സ്ത്രീയുടെ വീടിന്റെ വയറിംഗ് ജോലികള്‍ പൂർത്തിയായതായിരുന്നു. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി വയറുകള്‍ സാമൂഹിക വിരുദ്ധർ മുറിച്ച്‌ മാറ്റിയത്. രാവിലെ ജോലിക്കാർ എത്തിയപ്പോഴാണ് സംഭവം കാണുന്നത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് ഇതിലൂടെ വീട്ടുകാർക്കുണ്ടായത്. പരാതി ലഭിച്ചത് അനുസരിച്ച്‌ അമ്ബലവയല്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Hot Topics

Related Articles