ഇത്തവണ ബജറ്റിലെ പ്രധാന താരമായിരുന്നു മഖാന. ഇതിനായി പ്രത്യേക ബോർഡ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. മഖാനയുടെ ഉത്പാദനവും സംഭരണവും വിതരണവും വർധിപ്പിക്കുകയാണ് ഈ ബോർഡിന്റെ ലക്ഷ്യം. മഖാന വെറുതെ കഴിക്കാതെ പാലിൽ കുതിർത്ത് കഴിക്കുന്നത് കൂടുതൽ ഗുണങ്ങൾ നൽകുന്നു. മഖാനയെ ഫോക്സ് നട്ട്സ് എന്നും താമര വിത്ത് എന്നുമെല്ലാം പറയുന്നു.
മഖാന പാലിൽ കുതിർത്ത് കഴിക്കുന്നത് കുറഞ്ഞ സോഡിയവും ഉയർന്ന പൊട്ടാസ്യവും ഉള്ളതിനാൽ ഹൃദ്രോഗമുള്ള ആളുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. ഉയർന്ന പൊട്ടാസ്യം ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികളിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിറ്റാമിൻ എ, മഗ്നീഷ്യം, സെലിനിയം തുടങ്ങിയ ആൻ്റിഓക്സിഡൻ്റുകൾ മഖാനയിൽ അടങ്ങിയിട്ടുണ്ട്. ഈ ആൻ്റിഓക്സിഡൻ്റുകൾ മെച്ചപ്പെട്ട രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു. ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നു.
മഖാന പാലിൽ കുതിർത്ത് കഴിക്കുന്നത് എല്ലുകളെ ബലമുള്ളതാക്കാനും സഹായകമാണ്. കാരണം രണ്ടിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. മഖാന പാലിൽ കുതിർത്ത് കഴിക്കുന്നത് ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നതിനും ചർമ്മത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രായമാകുന്നതിൻറെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായകമാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മഖാന പാലിൽ കുതിർത്ത് കഴിക്കാവുന്നതാണ്. കാരണം ഇത് ശരീരത്തിലെ അധിക കലോറി കുറയ്ക്കുന്നതിന് സഹായിക്കുന്നു.