കോട്ടയം : കോട്ടയത്തിന്റെ രുചിമേളയായി മാറിയ ഭക്ഷ്യമേള ഇന്ന് ജനുവരി 29 ഞായറാഴ്ച സമാപിക്കും. റൗണ്ട് ടേബിൾ 121 ന്റെ നേതൃത്വത്തിൽ നാഗമ്പടം മൈതാനത്ത് നടക്കുന്ന കോട്ടയം ഭക്ഷ്യമേള രുചിയുടെ വൈവിധ്യ മേളയായി ഇതിനോടകം മാറി. കോട്ടയം ഏറ്റെടുത്ത മേളയുടെ സമാപന സമ്മേളനം വൈകിട്ട് ആറിന് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്യും. മേളയുടെ ഭാഗമായി തിരഞെടുക്കപ്പെട്ട വിവിധ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യും.
കഴിഞ്ഞ നാല് ദിവസമായി ജില്ലയുടെ വിവിധ മേഖലകളിൽ നിന്നായി ആയിരങ്ങളാണ് ദിവസവും രുചി ആസ്വദിക്കാൻ നാഗമ്പടത്ത് എത്തിയത്. നാടൻ വിഭവങ്ങൾ മുതൽ ഇന്ത്യൻ , അറേബ്യൻ അമേരിക്കൻ രുചികൾ വരെ നാഗമ്പടത്തെ പവലിയിൻ ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാം സേഫ് !
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡാണ് ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യ മേളയിൽ മാത്രം ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നത്. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ഓരോ സ്റ്റാളിലും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം ഭക്ഷണത്തിന്റെ ഗുണനിലവാരം കൃത്യമായി ഉറപ്പാക്കുന്നു. ഇത് കൂടാതെ എല്ലാ ഭക്ഷ്യ സ്റ്റാളുകളുടെയും വൃത്തിയും സുരക്ഷിതത്വവും ഉറപ്പാക്കാൻ സംഘാടകരായ റൗണ്ട് ടേബിൾ 121 ന്റെ പ്രത്യേക പരിശോധനയും ഉണ്ട്. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ താല്കാലിക ലൈസൻസ് എടുത്താണ് പ്രവർത്തിക്കുന്നത്.
ഭക്ഷ്യ മേളയിൽ ഇന്ന്
നാഗമ്പടം മൈതാനത്ത് നടക്കുന്ന മേളയിൽ വൈകിട്ട് നാലര മുതൽ രാത്രി പത്തു വരെയാണ് പ്രവേശനം. ടിക്കറ്റുകൾ ഓൺലൈൻ ആപ്പ് ആയ ജൊ ബോയ് ആപ്പ് വഴിയും നാഗമ്പടം മൈതാനത്ത് തയ്യാറാക്കിയ കൗണ്ടർ വഴിയും വാങ്ങാവുന്നതാണ്. മേളയിലേയ്ക്ക് എത്തുന്ന വാഹനങ്ങൾക്ക് കുര്യൻ ഉതുപ്പ് റോഡിലെ ഇൻഡോർ സ്റ്റേഡിയത്തിൽ പാർക്കിങ്ങിനായി വിപുലമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. തിരക്ക് പരിഗണിച്ച് നാഗമ്പടം ബസ് സ്റ്റാൻഡിന് മുന്നിലും , കുര്യൻ ഉതുപ്പ് റോഡിലും രണ്ട് കൗണ്ടറുകളാണ് പാസിനായി ക്രമീകരിച്ചിരിക്കുന്നത്.
സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസിന്റെ ചെറുകിട വ്യവസായികൾക്കുള്ള 20 ൽ പരം സ്റ്റോളുകളും , പ്രീമിയം കാറായ ബി എം ഡബ്യു അടക്കമുള്ള കാറുകളുടെ പ്രദർശനവും മേളയിലുണ്ട്. വൈകിട്ട് 6.30 മുതൽ വിഷ്ണു ആചാരി ആന്റ് ടീമിന്റെ കലാപരിപാടികൾ അരങ്ങേറും