ആരോഗ്യ സംരക്ഷണത്തിന് നിങ്ങള്‍ പ്രാധാന്യം നല്കുന്നവരാണോ..? എങ്കില്‍ നിങ്ങളുടെ ഒരു ദിവസം എങ്ങനെ തുടങ്ങണം എന്നതും പ്രധാനമാണ്.അതിനായി നമുക്ക് ഉണക്കമുന്തി കുതിര്‍ത്ത് കഴിച്ചു നോക്കാം. ഈ പാനീയം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ എളുപ്പമാവും. ഇതൊന്നു ശീലമാക്കി നോക്കൂ… ഗുണങ്ങള്‍ ഞെട്ടിക്കും നിങ്ങളെ.
കരളിന്
ഉണക്ക മുന്തിരി കുതിര്‍ത്തു വച്ച വെള്ളം രാവിലെ കുടിക്കുന്നത് കരളിലെ വിഷവസ്തുക്കളെ നശിപ്പിക്കുന്നതാണ്. കരളിലെ എന്‍സൈമുകളുടെ ശരിയായ പ്രവര്‍ത്തനത്തിന് ഇവ സഹായിക്കുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദഹനത്തിന്
ഉണക്കമുന്തിരി വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധം പോലുള്ള ദഹനപ്രശനങ്ങള്‍ ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കും. ഉണക്കമുന്തിരിയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് വന്‍കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
ഹൃദയം
ഉണക്കമുന്തിരി കുതിര്‍ത്ത പാനീയത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ധമനികള്‍ ശുദ്ധീകരിക്കുകയും ചെയ്യുന്നു. വെറും വയറ്റില്‍ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ഹൃദ്രോഗ സാധ്യതള്‍ അകറ്റി നിര്‍ത്തുന്നതാണ്.
ഭാരം കുറയ്ക്കുന്നു
ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക മധുരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയില്ല. ഇത് സ്ഥിരമായി കുടിക്കുന്നവരാണെങ്കില്‍ വിശപ്പ് അനുഭവപ്പെടുന്നത് കുറയുന്നതാണ്. അനാരോഗ്യകരമായ ലഖുഭക്ഷണങ്ങള്‍ ഒഴിവാക്കി ശരീരഭാരം കുറയ്ക്കാന്‍ ഉണക്കമുന്തി ഒരു നല്ല ഓപ്ഷനായിരിക്കും.
തിളങ്ങുന്ന ചര്‍മത്തിനും മുടിയ്ക്കും
അകാലനരയ്ക്കും ചര്‍മത്തിലെ ചുളിവുകള്‍ക്കും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ ഉണക്കമുന്തിരിയിലുള്ള ആന്റി ഓക്സിഡന്റുകള്‍ക്ക് കഴിവുണ്ട്. ചര്‍മത്തില്‍ യുവത്വം നില നിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്റെ ഉത്പാദനത്തിലും ഇവയ്ക്ക് പങ്കുണ്ട്. ഉണക്ക മുന്തിരിയിലെ സി, ഇ എന്നീ വിറ്റാമിനുകള്‍ മുടിയിഴകള്‍ ശക്തിപ്പെടുത്തി മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നു.