കോട്ടയം: രുചിയുടെ വേറിട്ട സംഗീതം വിളമ്പുന്ന കോടിമത കർജീനിൽ ഇനി സാക്‌സോഫോണും മുഴങ്ങും. കർജീൻ റസ്റ്ററണ്ടിൽ ആരംഭിക്കുന്ന കലാപരിപാടികളുടെ ഭാഗമായാണ് നാളെ മുതൽ സംഗീത നിശ ആരംഭിക്കുന്നത്. വൈകിട്ട് ഏഴു മണിയ്ക്ക് കലാഭവൻ ചാക്കോച്ചൻ കർജീൻ റസ്റ്ററന്റിൽ സംഗീത നിശ അവതരിപ്പിക്കും. സാക്‌സഫോണിലെ മാന്ത്രികത ആസ്വദിയ്ക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കുന്നത്. നാളെ വൈകിട്ട് ഏഴര മുതലാണ് ഇവിടെ സംഗീത നിശ അരങ്ങേറുക. വരും ദിവസങ്ങളിലും കൂടുതൽ പ്രതിഭകൾ ഇവിടെ എത്തുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
Advertisements