കോട്ടയം : എല്ലാത്തരം ഭക്ഷ്യ വ്യാപാരികൾക്കും ലൈസൻസ് നൽകുന്നതിന്റെ ഭാഗമായുള്ള ലൈസൻസ് മേള ഒക്ടോബർ ഒന്നിന് രാവിലെ 10 മുതൽ നാല് വരെ നാഗമ്പടം മാലി ഇന്റർനാഷണൽ ഹോട്ടലിൽ നടക്കും. ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമം അനുസരിച്ച് എല്ലാത്തരം ഭക്ഷ്യസാധനങ്ങളും വിൽപ്പന നടത്തുന്നവരും വിൽപ്പനയുടെ അടിസ്ഥാനത്തിൽ എഫ് എസ് എസ് എ ഐ ലൈസൻസ് നിർബന്ധമായും എടുക്കേണ്ടതാണ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചാൽ ആറുമാസം തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കാം. ഭഷ്യ സുരക്ഷാ ലൈസൻസ് പുതിയത് എടുക്കാനും , കാലാവധി കഴിഞ്ഞത് പുതുക്കാനും , മാറ്റങ്ങൾ വരുത്താനും ഈ മേള പ്രയോജനപ്പെടുത്താം. ഭക്ഷ്യോൽപന്ന സംസ്കരണ വിതരണ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ , പലചരക്ക് പച്ചക്കറി വ്യാപാരികൾ , മത്സ്യ മാംസ വ്യാപാരികൾ, ക്ഷീര സംഘങ്ങൾ കാന്റീനുകൾ ഹോസ്റ്റലുകൾ, അംഗൻവാടി , തട്ടുകടകൾ , വീടുകളിൽ കേക്ക് ചിറകടികൾ മുതലായ നിർമ്മിച്ച വിൽക്കുന്നവർ, വഴിയോരക്കച്ചവടം നടത്തുന്നവർ എന്നിവർ നിർബന്ധമായും ലൈസൻസ് എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. വ്യാപാരികൾ നൽകുന്ന ക്യാഷ് ബില്ല് രസീത് എന്നിവയിൽ ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ രേഖ പ്രദർശിപ്പിക്കേണ്ടതാണ്. പരിപാടിയുടെ ഭാഗമായി ഹോട്ടൽ വ്യാപാരികൾക്കായി ഫോസ്റ്റാഗ് പരിശീലനവും സംഘടിപ്പിക്കും.