കോട്ടയം : 2021 – 22 വാർഷിക പദ്ധതിയിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് സർക്കാർ അനുവദിച്ച വികസന ഫണ്ട് നൂറ് ശതമാനവും ചിലവഴിച്ച് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ലയിൽ മുൻ നിരയിലെത്തി.. എസ് സി പദ്ധതികൾക്കു വേണ്ടി 60, 74000(അറുപത് ലക്ഷത്തി എഴുപത്തിനാലായിരം) രൂപയും റ്റി എസ് പി പദ്ധതികൾക്ക് 3,59000 (മൂന്ന് ലക്ഷത്തി അൻപത്തൊൻപതിനായിരം) രൂപയുമാണ് പദ്ധതി വിഹിതമായി സർക്കാർ പഞ്ചായത്തിന് അനുവദിച്ചിരുന്നത്.
വിവാഹ ധനസഹായം , വിദ്യാർത്ഥികൾക്കായി ലാപ് ടോപ് , സ്കോളർഷിപ്പ് , പഠനമുറി നിർമ്മാണം , വയോജനങ്ങൾക്ക് കട്ടിൽ വിതരണം തുടങ്ങിയ പദ്ധതികളാണ് പൂർത്തീകരിച്ചത്. കൂടാതെ വികസനഫണ്ട് സാധാരണ വിഹിതമായി അനുവദിച്ച 2,40,04000 (രണ്ടു കോടി നാൽപ്പത് ലക്ഷത്തി നാലായിരം) രൂപയും നൂറ് ശതമാനവും ചിലവഴിച്ച നേട്ടവും പഞ്ചായത്ത് സ്വന്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർച്ചയായി രണ്ടാം തവണയാണ് പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്.എസ് സി പി – റ്റി എസ് പി പദ്ധതി നൂറ് ശതമാനവും ചിലവഴിച്ച ജില്ലയിലെ 9 പഞ്ചായത്തുകൾ തൃശൂരിൽ നടന്ന ചടങ്ങിൽ വച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദനിൽ നിന്ന് പ്രശംസാപത്രം ഏറ്റുവാങ്ങി. പ്രസിഡന്റ് ആനി മാമ്മനാണ് പനച്ചിക്കാട് പഞ്ചായത്തിനു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്.