കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ

മാറിയ ജീവിതശൈലിയും വ്യായാമക്കുറവും മൂലമാണ് ഉയർന്ന കൊളസ്‌ട്രോൾ പലരെയും തേടിയെത്തുന്നത്. ശരീരത്തിൽ കൊളസ്‌ട്രോളിൻറെ അളവ് അധികമായാൽ അത് രക്തധമനികളിൽ അടിഞ്ഞു കൂടും. ഹൃദയാഘാതം, പക്ഷാഘാതം ഉൾപ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ് രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ തോത്.

Advertisements

നെഞ്ചുവേദന, തലകറക്കം, മനംമറിച്ചിൽ, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വാസംമുട്ടൽ, നെഞ്ചിന് കനം, രക്തസമ്മർദ്ദം ഉയരുക, അവ്യക്തമായ സംസാരം, കാലിൻറെ കീഴ്ഭാഗത്ത് വേദന എന്നിവയെല്ലാം ഉയർന്ന കൊളസ്ട്രോളിൻറെ ലക്ഷണങ്ങളാണ്. ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ തോത് കുറയ്ക്കാൻ സാധിക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1) മുഴുധാന്യങ്ങൾ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. നാരുകൾ ധാരാളം അടങ്ങിയ മുഴുധാന്യങ്ങൾ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഒപ്പം ഇവ ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

2) ബെറി പഴങ്ങൾ ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ എല്ലാം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

3) തക്കാളി ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈകോപെൻ സംയുക്തങ്ങൾ ലിപിഡ് തോത് മെച്ചപ്പെടുത്തുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും.

4) ഓട്സ് ആണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇവ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്പം ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ഓട്സ് സഹായിക്കും.

5) തണ്ണിമത്തൻ ആണ് അഞ്ചാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. തണ്ണിമത്തനിൽ അടങ്ങിയ ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താനും തണ്ണിമത്തന് കഴിയും.

6) ഗ്രീൻ ടീ ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഉയർന്ന കൊളസ്ട്രോളുള്ളവർ നിർബന്ധമായും കുടിക്കേണ്ട പാനീയമാണ് ഗ്രീൻ ടീ. ഇതിൽ അടങ്ങിയിരിക്കുന്ന ക്യാറ്റേച്ചിനും മറ്റ് ആൻറി ഓക്സിഡൻറുകളും ചീത്ത കൊളസ്ട്രോളിനെ കുറച്ച് കൊണ്ടുവരും.

7) നാരങ്ങ, ഓറഞ്ച്, മുന്തിരി പോലുള്ള സിട്രസ് പഴങ്ങളെല്ലാം കൊളസ്ട്രോൾ തോത് നിയന്ത്രിക്കുന്നവയാണ്. അതിനാൽ ഇവയുടെ ജ്യൂസുകളും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന പെക്ടിൻ ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും രക്തധമനികൾ കട്ടിയാകുന്നത് തടഞ്ഞ് എൽഡിഎൽ തോത് കുറച്ച് കൊണ്ടു വരുന്നു. സിട്രസ് പഴങ്ങളിലെ ആൻറിഓക്സിഡൻറുകൾ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യതയും കുറയ്ക്കുന്നു. അതിനാൽ നാരങ്ങാ ജ്യൂസ്, ഓറഞ്ച് ജ്യൂസ്, മുന്തിരി ജ്യൂസ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.

8) സോയ പാൽ ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സാധാരണ പാലിന് പകരം സാച്ചുറേറ്റഡ് കൊഴുപ്പ് കുറവുള്ള സോയ പാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഹൃദ്രോഗ പ്രശ്നങ്ങളുള്ളവർക്കും സോയ പാൽ കുടിക്കുന്നത് നല്ലതാണ്.

9) പപ്പായയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദവും ചീത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൽഡിഎൽ കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും. അതിനാൽ പപ്പായ ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താം.

10) അവക്കാഡോ ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. കൊളസ്ട്രോൾ കുറയ്ക്കാൻ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഒപ്പം ഹൃദയത്തിൻറെ ആരോഗ്യത്തെയും ഇവ സംരക്ഷിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.