ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചൽ… ദഹനപ്രശ്‌നങ്ങൾ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല; ഇവ ഒഴിവാക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ

ദഹനപ്രശ്‌നങ്ങൾ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചൽ തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങൾ മൂലം ഉണ്ടാകുന്നതാണ്. എന്നാൽ തുടർച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങൾ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. അതിനാൽ ജീവിതശൈലിയിൽ മാറ്റംവരുത്തി ദഹനം സുഗമമാക്കുകയാണ് ചെയ്യേണ്ടത്.

Advertisements

സംസ്‌കരിച്ച അന്നജമടങ്ങിയ ഭക്ഷണങ്ങൾ, അമിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ, കൃത്രിമ ചേരുവകൾ ഇവയെല്ലാം ദഹനവ്യവസ്ഥയെ ബാധിക്കും. അതിനാൽ ഇവ എല്ലാം ഡയറ്റിൽ നിന്നും പരമാവധി ഒഴിവാക്കുക. അതുപോലെ കൃത്യ സമയത്ത് ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക. ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1) തൈരാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. തൈരിലെ പ്രോബയോട്ടിക്സ് ദഹനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു. തൈരിലുള്ള പ്രോബയോട്ടിക്സ് കുടലിൻറെ ആരോ​ഗ്യത്തെ സംരക്ഷിക്കുന്നു. ഇത് കുടൽ രോഗത്തിൻറെ ലക്ഷണങ്ങൾ ലഘൂകരിക്കാനും അൾസർ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

2) ആപ്പിളാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നു പറയുന്നത് ശരിയാണ്. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. ഫൈബർ ധാരാളം അടങ്ങിയ ആപ്പിൾ കഴിക്കുന്നത് ദഹനത്തിന് മികച്ചതാണ്.

3) ചിയ സീഡ്സ് അഥവാ ചിയ വിത്തുകൾ ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. തെക്കേ അമേരിക്കൻ രാജ്യങ്ങളിലും മെക്സിക്കോയിലും കാണപ്പെടുന്ന സിൽവിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ഇത്. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ കുഞ്ഞൻ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളമടങ്ങിയ ഇവയും ദഹനം എളുപ്പമാക്കാൻ സഹായിക്കും.

4) ബീറ്റ്റൂട്ടാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബർ ധാരാളം അടങ്ങിയ ഇവ ദഹനം എളുപ്പമാകാൻ സഹായിക്കും.

5) ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ദഹനത്തിന് സഹായിക്കുന്ന എൻസൈമുകൾ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു.
അതിനാൽ ഇഞ്ചി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനത്തിന് സഹായിക്കും.

6) നേന്ത്രപ്പഴം ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ദഹനം സംബന്ധിച്ച എല്ലാ പ്രശ്നങ്ങൾക്കും ഉത്തമ പ്രതിവിധിയാണ് നേന്ത്രപ്പഴം. ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുള്ള ഇവ രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.

7) ദഹനത്തിന് ഫലപ്രദമായ ഒന്നാണ് ജീരകം. ഭക്ഷണം കഴിച്ചതിന് ശേഷം ജീരക വെള്ളം കുടിക്കുന്നത് ദഹനത്തിന് ഏറ്റവും മികച്ചതാണ്. മാത്രമല്ല, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

8) പാപ്പായ ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ പപ്പായ കഴിക്കുന്നതും ദഹനം എളുപ്പമാകാൻ സഹായിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.