പല കാരണങ്ങൾ കൊണ്ടും നമ്മുടെ സ്കിൻ ബാധിക്കപ്പെടാം. മലിനീകരണം, ഭക്ഷണത്തിലെ വ്യതിയാനങ്ങൾ, സ്ട്രെസ് തുടങ്ങി വിവിധ ഘടകങ്ങൾ ചർമ്മത്തിൻറെ ആരോഗ്യത്തെ നേരിട്ട് തന്നെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് ഉത്സവങ്ങളോ ആഘോഷങ്ങളെ വരുമ്പോൾ അതിൻറെ ഭാഗമായുണ്ടാകുന്ന തിരക്ക്, മലിനീകരണം തുടങ്ങിയ പ്രശ്നങ്ങൾ- അതുപോലെ ആഘോഷവേളകളിലെ അനാരോഗ്യകരമായ ഭക്ഷണങ്ങൾ എല്ലാം ചർമ്മത്തെ മോശമായി ബാധിക്കാം. ഇത്തരത്തിൽ ചർമ്മം പെട്ടെന്ന് ബാധിക്കപ്പെടുന്ന സാഹചര്യങ്ങളിൽ ഇതിന് അൽപം കൂടി ശ്രദ്ധയോ കരുതലോ നൽകേണ്ടി വരാം. ഒപ്പം തന്നെ സ്കിൻ ഭംഗിയാക്കാനും അതിനെ പൂർവാരോഗ്യത്തിലേക്ക് കൊണ്ടുവരാനും ഭക്ഷണത്തിലൂടെയും ചിലത് ചെയ്യാനാകും. അതിന് സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം…
1) ഡയറ്റിൽ കൂടുതലായി പച്ചക്കറികൾ, ജ്യൂസുകൾ സ്മൂത്തികൾ എന്നിവ ഉൾപ്പെടുത്തുക. സ്കിന്നിൽ നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന തിളക്കമോ ആരോഗ്യമോ വീണ്ടെടുക്കാൻ പച്ചക്കറികളിലെയും പഴങ്ങളിലെയുമെല്ലാം പോഷകങ്ങൾ സഹായിക്കും. നല്ലരീതിയിൽ പച്ചക്കറികളും പഴങ്ങളും കഴിക്കാനായാൽ മറ്റ് അനാവശ്യമായ ഭക്ഷണങ്ങൾ ഉപേക്ഷിക്കാനും സാധിക്കും. ഓറഞ്ച് ജ്യൂസ്, മാതളം ജ്യൂസ്, കക്കിരി- ബീറ്റ്റൂട്ട്- നേന്ത്രപ്പഴം മുതലായവ കൊണ്ട് തയ്യാറാക്കുന്ന സ്മൂത്തികൾ എന്നിവയെല്ലാം ചർമ്മത്തിന് നല്ലതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2) ഇലക്കറികളും നന്നായി ഡയറ്റിലുൾപ്പെടുത്താം. ഇതും ചർമ്മത്തിന് ഏറെ നല്ലതാണ്. വൈറ്റമിൻ-എ, സിങ്ക്, അയേൺ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിങ്ങനെയുള്ള ഇലക്കറികളിൽ അടങ്ങിയ ഘടകങ്ങളെല്ലാം ചർമ്മത്തെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ചീര, ബ്രൊക്കോളി, ഗ്രീൻ ഒനിയൻ, സെലെറി, കക്കിരി എന്നിവയെല്ലാം കഴിക്കാം.
3) ഡ്രൈ ഫ്രൂട്ട്സ്- നട്ട്സ് എന്നിവയും ചർമ്മത്തിൻറെ ആരോഗ്യവും തിളക്കവും വീണ്ടെടുക്കാൻ പെട്ടെന്ന് സഹായിക്കും. മുന്തിരി, ഈന്തപ്പഴം, ബദാം, വാൾനട്ടസ്, അണ്ടിപ്പരിപ്പ് എന്നിവയെല്ലാം വൈറ്റമിനുകളുടെയും ധാതുക്കളുടെയും നല്ല കലവറകളാണ്. ഇവയിലെ ആൻറി ഓക്സിഡൻറ് ഘടകങ്ങളും ചർമ്മത്തിന് നല്ലതുതന്നെ. ചർമ്മത്തിനേറ്റ കേടുപാടുകൾ പരിഹരിക്കുന്നതിനാണിവ സഹായകമാവുക. ദിവസം തുടങ്ങുമ്പോൾ തന്നെ ഒകുപിടി ഡ്രൈഫ്രൂട്ട്സ്- നട്ട്സ് എന്നിവയിൽ തുടങ്ങാം.
4) ഇഞ്ചി- ചെറുനാരങ്ങ എന്നിവ മിക്ക വീടുകളിലും സാധാരണഗതിയിൽ കാണുന്ന രണ്ട് ചേരുവകളാണ്. ഇവയും ചർമ്മത്തിന് ഏറെ നല്ലതുതന്നെ. ചർമ്മത്തിനേറ്റിട്ടുള്ള കേടുപാടുകൾ പരിഹിരിക്കുന്നതിന് ഇവ സഹായകമാണ്. ഇഞ്ചിയിലും ചെറുനാരങ്ങയിലുമെല്ലാം അടങ്ങിയിട്ടുള്ള ആൻറി-ഓക്സിഡൻറുകൾ രക്തയോട്ടം വർധിപ്പിക്കുന്നതിനും ചർമ്മം തിളക്കമുള്ളതാക്കുന്നതിനും സഹായിക്കുന്നു.
5) വൈറ്റമിൻ- സി കാര്യമായ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിലുൾപ്പെടുത്തുന്നതും ചർമ്മത്തിന് നല്ലതാണ്. ഓറഞ്ച്, ആപ്പിൾ, സ്ട്രോബെറി തുടങ്ങി ഫ്രൂട്ട്സ് എല്ലാം വൈറ്റമിൻ-സിയാൽ സമ്പന്നമാണ്. ഇവയിൽ നല്ലതോതിൽ ഫൈബർ അടങ്ങിയിരിക്കുന്നു എന്നതിനാലും ഇവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.