തീപിടിച്ച കെട്ടിടം വിദഗ്ദപരിശോധന നടത്താതെ പുനർ നിർമ്മാണം ആരംഭിച്ചു; നിർമ്മാണം ആരംഭിച്ചതിൽ ദുരൂഹതയെന്ന് ആരോപണം 

ഗാന്ധിനഗർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമ്മിച്ചു കൊണ്ടിരുന്ന കെട്ടിടത്തിന് തീപിടിച്ചതിനെ തുടർന്ന് ഇനി ഉപയോഗിക്കുവാൻ കഴിയുമോയെന്ന് വിദഗ്ദരുടെ പരിശോധന നടത്താതെ കെട്ടിടത്തിന്റെപുനർ നിർമ്മാണം ആരംഭിച്ചതിൽ ആക്ഷേപമുയർന്നു. മെഡിക്കൽ കോളജ് ആശുപത്രിയയുടെ ജനറൽ സർജറി വിഭാഗം വാർഡിനായാണ് കെട്ടിടം നിർമ്മിച്ചു കൊണ്ടിരുന്നത്. 

Advertisements

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് പടർന്ന് മുഴവൻ നിലകളുടേയും ഇടത് ഭാഗത്ത് വൻ അഗ്നിബാധയുണ്ടായി. അഗ്നിബാധയെ തുടർന്ന് പല നിലകളുടേയും ബീമിന്റെ സിമിന്റ് ഇളകിപ്പോയ ശേഷംകമ്പി പുറത്തേയ്ക്ക് തള്ളി നിൽക്കുന്നത് കാണുവാൻ കഴിയും. ഈ വിധത്തിൽ കേട് സംഭവിച്ച കെട്ടിടം വിദഗ്ദരെത്തി പരിശോധന നടത്താതെ പുനർ നിർമ്മാണം ആരംഭിച്ചതിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഗ്നിബാധയുണ്ടായ കെട്ടിടത്തിനോട് ചേർന്നാണ് ഗുരുതരമായ വൃക്ക രോഗികളെ കിടത്തുന്ന ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നത്. അഗ്നിബാധയുണ്ടായപ്പോൾ കെട്ടിടത്തിൽ നിന്ന് തെറിച്ചു വീണ സിമന്റ്കട്ടയുടെ കഷണം കൊണ്ട് ഡയാലിസിസ് യൂണിറ്റിന്റെ തീർവ്വ പരിചരണ വിഭാഗം കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ടായിരുന്നു. തിങ്കളാഴ്ച അഗ്നിബാധയുണ്ടായ സ്ഥലo വൃത്തിയാക്കിയ ശേഷം ഇന്നലെയാണ് (ബുധനാഴ്ച) ഫോറൻസിക് വിദഗ്ദരെ കൊണ്ടുവന്ന് പരിശോധന നടത്തിയത്. അപകടം കഴിഞ്ഞ് മൂന്നാം ദിവസം പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെ കൊണ്ടുവന്നതിലും പൊതുമരാമത്ത് വകുപ്പിന് അതൃപ്തിയുണ്ട്. 

Hot Topics

Related Articles