വനം നിയമത്തിന് എതിരായ കേരള കോൺഗ്രസ് എം യാത്ര: മുന്നണി മര്യാദയ്ക്ക് നിരക്കാത്തത്: സമരം ചെയ്യേണ്ടത് കേന്ദ്രസർക്കാർ ഓഫീസിനു മുന്നിൽ : എൻ.വൈ.സി (എസ്)

കോട്ടയം: വനം നിയമത്തിന് എതിരായി കേരള കോൺഗ്രസ് എം നടത്തുന്ന യാത്ര കണ്ണടച്ച് ഇരുട്ടാക്കുന്ന തൊഴുത്തിൽക്കുത്ത് പരിപാടിയുടെ ഭാഗമാണ് എന്ന് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് പി.എസ് ദീപു ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ തെറ്റായ വനം നയങ്ങളാണ് ഇപ്പോൾ കേരളത്തിലെ സാധാരണക്കാരായ കർഷകരെയും വനമേഖലകളിൽ താമസിക്കുന്നവരെയും വലയ്ക്കുന്നത്. എന്നാൽ, ഇത് തിരിച്ചറിഞ്ഞിട്ടും കേരളത്തിൽ ഇത്തരത്തിൽ സമരം കേരള കോൺഗ്രസ് എം നടത്തുന്നത് ഇരട്ടത്താപ്പാണ്. ഇത് അക്ഷരാർത്ഥത്തിൽ കേരളത്തിലെ സർക്കാരിനോടും, വനം വകുപ്പിന് നേതൃത്വം നൽകുന്ന ഘടകക്ഷിയോടുമുള്ള വെല്ലുവിളിയാണ്. ഇത് അക്ഷരാർത്ഥത്തിൽ കേരളത്തിലെ ഭരണ സംവിധാനത്തോടുള്ള അതൃപ്തികൂടിയാണ്. വനം നിയമത്തിൽ സാധാരണക്കാരെ സഹായിക്കാനാണ് കേരള കോൺഗ്രസ് ആത്മാർത്ഥമായി ആഗ്രഹിക്കുന്നതെങ്കിൽ ഇവർ ആദ്യ ചെയ്യേണ്ടത് രാജ്യ തലസ്ഥാനത്ത് പോയി കേന്ദ്ര സർക്കാരിനെതിരെയാണ് സമരം ചെയ്യേണ്ടത്. എന്നാൽ, ഇതിന് തയ്യാറാകാതെ സംസ്ഥാന സർക്കാരിനെ ഭീഷണിപ്പെടുത്താൻ എന്ന രീതിയിൽ സമരം നടത്തുന്നത് അനുവദിക്കാനാവില്ലെന്നും പി.എസ് ദീപു പറഞ്ഞു.

Advertisements

Hot Topics

Related Articles